#underpass | അടിപ്പാത: മുക്കാളിയിൽ സമരപ്പന്തൽ ഉയർന്നു

#underpass | അടിപ്പാത: മുക്കാളിയിൽ സമരപ്പന്തൽ ഉയർന്നു
Feb 22, 2024 09:40 PM | By Kavya N

അഴിയൂർ : (vatakaranews.com) ദേശീയപാതയിൽ വടക്കേ മുക്കാളിയിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കാനും ചോമ്പാൽ ബംഗ്ലാവിൽ ക്ഷേത്രത്തിനടുത്ത് ഹൈവേയിൽ നിർമിച്ച ഡ്രെയ്‌നേജിലെ വെള്ളം പൊതുവഴിയിലേക്ക് തുറന്നു വിടുന്നതിനുമെതിരേയുള്ള പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് മുക്കാളി അടിപ്പാത ഡ്രൈനേജ് സംരക്ഷണ സമിതി നേതൃത്വത്തിൽ മുക്കാളി ടൗണിൽ സമരപ്പന്തൽ ഉയർന്നു. സമരപ്പന്തൽ ജില്ലാ പഞ്ചായത്ത്‌ അംഗം വി.പി. നിഷ ഉദ്‌ഘാടനം ചെയ്‌തു.

ജനങ്ങൾ വർഷങ്ങളായി സഞ്ചരിക്കുന്ന അടിപ്പാത ഇല്ലാതാക്കാനുള്ള ദേശീയപാത അതോറിറ്റി നീക്കം ചെറുത്ത് തോൽപിക്കുമെന്ന് യോഗം പ്രഖ്യാപിച്ചു. ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ സംസ്ക്കാരിക സംഘടനകൾ, വ്യാപാരി സംഘടനകൾ, റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

സമിതി വൈസ് പ്രസിഡണ്ട് ,പി പി ശ്രീധരൻ. അധ്യക്ഷത വഹിച്ചു.പി.കെ. പ്രീത, എം. പ്രമോദ്, കെ.പി. ജയകുമാർ, എം.പി. ബാബു, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, എ.ടി. ശ്രീധരൻ, കെ എ സുരേന്ദ്രൻ, കെ സാവിത്രി, യു എ റഹീം,ടി സി തിലകൻ, പി കെ പ്രകാശൻ,കെ പി വിജയൻ,വി പി പ്രകാശൻ,കെ പി പ്രമോദ്, കെ പി ഗോവിന്ദൻ എന്നിവർ സംസാരിച്ചു.

#underpass #struggle #risen #Mukali

Next TV

Related Stories
മാതൃസംഗമം ശ്രദ്ധേയമായി ; ജി വി എച്ച് എസ് എസ് മടപ്പള്ളിയിലെ 'ജുവല്‍സ് 25' വൻ ജനപങ്കാളിത്തത്തോടെ നടന്നു

Feb 15, 2025 09:01 PM

മാതൃസംഗമം ശ്രദ്ധേയമായി ; ജി വി എച്ച് എസ് എസ് മടപ്പള്ളിയിലെ 'ജുവല്‍സ് 25' വൻ ജനപങ്കാളിത്തത്തോടെ നടന്നു

വാർഷികാഘോഷത്തിന്റെ ഭാഗമായി ഹൈസ്‍കൂള്‍ വിഭാഗത്തില്‍ സാമൂഹിക പങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കിയ ഐടി ലാബ് ഉദ്‌ഘാടനവും നടന്നു....

Read More >>
നവീകരിച്ച ജൂബിലി കുളം; വടകരയിൽ എംഎൽഎയെ തരംതാഴ്ത്തി ശിലാഫലകം നടത്തി, നഗരസഭയെ വിമർശിച്ച്  യുഡിഎഫും ആർഎംപിഐയും

Feb 15, 2025 05:18 PM

നവീകരിച്ച ജൂബിലി കുളം; വടകരയിൽ എംഎൽഎയെ തരംതാഴ്ത്തി ശിലാഫലകം നടത്തി, നഗരസഭയെ വിമർശിച്ച് യുഡിഎഫും ആർഎംപിഐയും

കേന്ദ്ര പദ്ധതിയായ നഗരസഞ്ചയം പദ്ധതിയുടെ ഭാഗമായി നവീകരിച്ച ജൂബിലി കുളത്തിന്റെ ഉദ്ഘാടനത്തിൽ എംഎൽഎയെ അവഹേളിക്കും വിധമാണ് ശിലാഫലകം...

Read More >>
പ്രതിഷേധ റാലി;  വടകരയിൽ ഫെബ്രുവരി 18 ന്  ഐ എൻ എൽ മതേതര സായാഹ്‍നം സംഘടിപ്പിക്കും

Feb 15, 2025 04:37 PM

പ്രതിഷേധ റാലി; വടകരയിൽ ഫെബ്രുവരി 18 ന് ഐ എൻ എൽ മതേതര സായാഹ്‍നം സംഘടിപ്പിക്കും

വടകരയിൽ ഐ എൻ എൽ ഫെബ്രുവരി 18 ന് പ്രതിഷേധ റാലിയും മതേതര സായാഹ്നവും...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Feb 15, 2025 01:36 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
നിർമാണം പൂർത്തിയായി; നവീകരിച്ച ജൂബിലി കുളം നാടിന് സമർപ്പിച്ചു

Feb 15, 2025 12:42 PM

നിർമാണം പൂർത്തിയായി; നവീകരിച്ച ജൂബിലി കുളം നാടിന് സമർപ്പിച്ചു

വടകര നഗരസഭ 63 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച ജൂബിലി കുളം മന്ത്രി എം ബി രാജേഷ് നാടിന്...

Read More >>
'ജുവല്‍സ് 25'; ജി.വി.എച്ച്.എസ്.എസ് മടപ്പള്ളിയില്‍ 'മാതൃസംഗമം'

Feb 15, 2025 10:47 AM

'ജുവല്‍സ് 25'; ജി.വി.എച്ച്.എസ്.എസ് മടപ്പള്ളിയില്‍ 'മാതൃസംഗമം'

ഗവ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍‍ 'ജുവല്‍സ് 25' എന്ന പേരില്‍ സ്കൂൾ അങ്കണത്തിൽ വിവിധ പരിപാടികളോടെ 105-ാം വാര്‍ഷികഘോഷം...

Read More >>
Top Stories

News Roundup