#FilmFestival | ചോമ്പാൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്നിന് തുടങ്ങും

#FilmFestival | ചോമ്പാൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്നിന് തുടങ്ങും
Feb 28, 2024 11:31 AM | By MITHRA K P

വടകര: (vatakaranews.in) ചോമ്പാൽ ദൃശ്യം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്ന് മുതൽ മൂന്ന് വരെ ചോമ്പാൽ ആത്മവിദ്യ സംഘം ഹാളിൽ (കെ ജി ജോർജ്ജ് നഗർ) നടക്കും. പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടത്താൻ സ്വാഗതസംഘം കമ്മിറ്റി യോഗം തീരുമാനിച്ചു.

മേളയിൽ ദേശീയ-അന്തർദേശീയ ചലച്ചിത്ര മേളയിലെ പ്രധാന ചിത്രങ്ങളായ ഒലിവർ ട്വിസ്റ്റ്, ഓൾഡ് ഓക്ക്, 200 മീറ്റെഴ്സ് അടക്കമുള്ളവ പ്രദർശിപ്പിക്കും. ഒന്നിന് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങിൽ മേളയുടെ ഉദ്ഘാടനം മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും.

രണ്ടിന് വൈകീട്ട് അഞ്ച് മണിക്ക് ഓപ്പൺ ഫോറം നാടകകൃത്ത് വി കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. മൂന്നിന് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപനസമ്മേളനം കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്യും.

രാവിലെ ഒമ്പത് മുതൽ വൈകീട്ട് ഒമ്പത് വരെയാണ് പ്രദർശനം. ചെയർമാൻവി പി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി ബാബുരാജ്, അഡ്വ ഒ ദേവരാജൻ, വി പി മോഹൻദാസ്, പ്രദീപ് ചോമ്പാല.കെ, കെ മനോജ്, വി പി പ്രകാശൻ, സോമൻ മാഹി, ടി ടി രാജൻ, ആർ കെ രാജൻ അനീഷ് മടപ്പളളി, കെ പി വിജയൻ എന്നിവർ സംസാരിച്ചു.

#Chombal #International #FilmFestival #begin #March1

Next TV

Related Stories
#EKVijayanMLA | സേവന നിരതമായ പുതുതലമുറയെ സൃഷ്ടിക്കാൻ വിദ്യാർത്ഥികൾ രംഗത്തിറങ്ങണം -ഇ. കെ. വിജയൻ എം.എൽ.എ

Dec 21, 2024 08:46 PM

#EKVijayanMLA | സേവന നിരതമായ പുതുതലമുറയെ സൃഷ്ടിക്കാൻ വിദ്യാർത്ഥികൾ രംഗത്തിറങ്ങണം -ഇ. കെ. വിജയൻ എം.എൽ.എ

ലഹരിക്കെതിരെ പൊരുതാനും കാർഷിക സംസ്കാരം സ്വായത്തമാക്കാനും വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം...

Read More >>
#KalariPayatExhibitionCompetition | കളരി സംഘം വാർഷികാഘോഷം: കളരിപ്പയറ്റ് പ്രദർശന മത്സരം നാളെ

Dec 21, 2024 03:06 PM

#KalariPayatExhibitionCompetition | കളരി സംഘം വാർഷികാഘോഷം: കളരിപ്പയറ്റ് പ്രദർശന മത്സരം നാളെ

ലോകനാർകാവിൽ പ്രത്യേകം സജ്ജമാക്കിയ അങ്കത്തട്ടിലാണ്...

Read More >>
#Zerobabu | സർറിയലിസ്റ്റിക് ചിത്രകല; സീറോബാബുവിൻ്റെ  ചിത്ര പ്രദർശനം നാളെ മുതൽ വടകരയിൽ

Dec 21, 2024 01:48 PM

#Zerobabu | സർറിയലിസ്റ്റിക് ചിത്രകല; സീറോബാബുവിൻ്റെ ചിത്ര പ്രദർശനം നാളെ മുതൽ വടകരയിൽ

വൈകീട്ട് നാല് മണിക്ക് പ്രശസ്ത ചിത്രകാരൻ ടി ആർ ഉദയകുമാർ പ്രദർശനത്തിൻ്റെ ഉദ്ഘാടനം...

Read More >>
#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Dec 21, 2024 12:12 PM

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
Top Stories

Entertainment News