അഴിയൂർ: (vatakaranews.in) പനാടേമ്മൽ എം യു പി സ്കൂളിൽ നടക്കുന്ന വാർഷികാഘോഷം പനാടോൽസവത്തിന്റെ ഭാഗമായുള്ള മാതൃ സംഗമം സംഘടിപ്പിച്ചു.


വീട്ടകങ്ങളിലും സ്കൂളിലും ധാർമികത മുഖ്യ പാഠഭാഗമാകണമെന്നും ഇനിയൊരു സിദ്ധാർഥ് കൂടി നമ്മുടെ സമൂഹത്തിൽ ഉണ്ടാകരുതെന്നും പരിപാടി ഉദ്‌ഘാടനം ചെയ്തുകൊണ്ട് കെ കെ രമ എംഎൽഎ പറഞ്ഞു.
ഇന്ന് വിദ്യാർത്ഥികൾ പോലും പരസ്പരം ക്രൂരമായി മർദ്ദിക്കുന്നതിലും ദേഹോപദ്രവം ഏൽപ്പിക്കുന്നതിലും ഹരം കണ്ടെത്തുന്ന അവസ്ഥയാണെന്നും നന്മയുടെയും സാഹോദര്യത്തിന്റെയും മാനവികതയുടെയും പാഠഭാഗങ്ങൾ അവരെ പിഞ്ചു നാളിൽ തന്നെ വീട്ടിലും വിദ്യാലയങ്ങളിലും പരിശീലിപ്പിച്ചാൽ തന്നെ ഒരു പരിധിവരെ നമുക്ക് ഇത്തരം പ്രവണതകൾക്കെതിരെ വിജയിക്കാൻ കഴിയുമെന്നും കെ കെ രമ പറഞ്ഞു.
ചടങ്ങിൽ എം പി ടി എ പ്രസിഡന്റ് റഹൂഫ ഹുലൈഫ അധ്യക്ഷത വഹിച്ചു. രംഗീഷ് കടവത്ത് പ്രഭാഷണം നടത്തി. അബൂബക്കർ കടവിൽ, പ്രധാനാധ്യാപിക ഹസീന ബീവി, ഫരീദ ബഷീർ, അധ്യാപികമാരായ ഐ നശീദ, ഷമീന കെ, രമ്യ കെ വി തുടങ്ങിയവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ഫുഡ് ഫെസ്റ്റ്, ക്വിസ്, കായിക മത്സരങ്ങൾ സംഘടിപ്പിച്ചു
#MathruSangam #Morality #main #lesson #homes #schools #KKRamaMLA