#protest | ഏറാമല ഗ്രാമ പഞ്ചായത്തിന് മുന്നിൽ എൽ ഡി എഫ് പ്രതിഷേധ സമരം

#protest | ഏറാമല ഗ്രാമ പഞ്ചായത്തിന് മുന്നിൽ എൽ ഡി എഫ് പ്രതിഷേധ സമരം
Mar 6, 2024 08:24 PM | By Kavya N

ഓർക്കാട്ടേരി: (vatakaranews.com) ഏറാമല ഗ്രാമ പഞ്ചായത്തിന് മുന്നിൽ ഭരണപക്ഷത്തിനെതിരെ എൽ ഡി എഫ് പ്രതിനിധികളുടെ പ്രതിഷേധ സമരം നടത്തി. എൽ ഡി എഫ് മെമ്പറെ അപമാനിച്ചത് പിൻവലിക്കുക, പഞ്ചായത്ത് പ്രസിഡന്റിന്റെ അപവാദ പ്രചാരണം അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.

ബിജു എൻ എം സിപിഐ , രാമകൃഷ്ണൻ ടി കെ സി പി ഐ എം , കെ പി ബിന്ദു ആർ ജെ ഡി, സനൽകുമാർ പി കെ ആർ ജെ ഡി, രമ്യ കിണ്ടിയിൽ ആർ ജെ ഡി, ഗിരിജ കളരികുന്നുമ്മൽ സി പി ഐ എം സീമ തൊണ്ടയി ആർ ജെ ഡി എന്നിവർ സമരത്തിന് നേതൃത്വം നൽകി.

ഏറാമല പഞ്ചായത്തിൽ കഴിഞ്ഞ ഭരണ സമിതിയിൽ എസ് സി കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ ഉള്ള ഫണ്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഭരണ സമിതിയിൽ അംഗീകരിച്ച ലിസ്റ്റ് സെക്രട്ടറി ഏകപക്ഷീയമായി നിർത്തിവയ്ക്കുകയുണ്ടായി. അത് ചോദ്യം ചെയ്തപ്പോൾ സെക്രട്ടറി പറഞ്ഞത് നിയമാനുസൃതമായി അല്ല നടപ്പിലാക്കിയതെന്നും അതിനാലാണ് അത് നിർത്തിവച്ചെതെന്നുമാണ്.

എന്നാൽ ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി പി ബിനിജ ആ തീരുമാനം മാറ്റിക്കൊണ്ട് എൻ എം ബിജു എതിർത്തത് കൊണ്ടാണ് ആ ലിസ്റ്റ് നിർത്തിവച്ചത് എന്നും പറയുന്നു. വി ഒ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പിലാക്കേണ്ടത്.

എന്നാൽ വി ഒ അത്തരത്തിൽ ഒരു റിപ്പോർട്ട് ഭരണ സമിതിയിൽ നൽകിയിട്ടില്ലെന്ന് കൃത്യമായി പറയുകയുണ്ടായി. വ്യാജ റിപ്പോർട്ട് ഉണ്ടാക്കിക്കൊണ്ട് സ്വന്തക്കാർക്ക് വീട് കിട്ടുന്നതിന് വേണ്ടിയാണ് ഇവർ ഇത്തരത്തിൽ ഒരു വ്യാജ ലിസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത് എന്നും എൻ എം ബിജു പറഞ്ഞു.

#LDF #protest #infront #Eramala #grampanchayath

Next TV

Related Stories
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Jul 27, 2024 09:56 AM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Register | കാര്‍ഷിക യന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍ വാങ്ങാന്‍ രജിസ്റ്റര്‍ ചെയ്യാം

Jul 26, 2024 03:55 PM

#Register | കാര്‍ഷിക യന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍ വാങ്ങാന്‍ രജിസ്റ്റര്‍ ചെയ്യാം

അപേക്ഷകന്‍ കുറഞ്ഞ ഭൂമിക്ക് എങ്കിലും കരം അടയ്ക്കുന്ന വ്യക്തി...

Read More >>
Top Stories










News Roundup