---
title: "#remand | വടകര തിരുവള്ളൂരിൽ  യുവതിക്കും മക്കൾക്കും നേരെ വീട് കയറി ആക്രമണം; പ്രതി റിമാൻഡിൽ"
english_title: "#House-breaking #attack #woman #children #Vadakara #Tiruvallur #Accused #remand"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/192746/house-breaking-attack-woman-children-vadakara-tiruvallur-accused-remand"
published_at: "2024-03-18T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f872eeeb812_remand.jpg"
keywords: []
---

# #remand | വടകര തിരുവള്ളൂരിൽ  യുവതിക്കും മക്കൾക്കും നേരെ വീട് കയറി ആക്രമണം; പ്രതി റിമാൻഡിൽ

> **Lead Summary:** **വടകര: [**വടകര തിരുവള്ളൂരിൽ യുവതിക്കും കുട്ടികൾക്കും നേരെ വീട് കയറി ആക്രമണം. ചാനിയംകടവിലെ പരപ്പള്ളി താഴകുനി സൽമക്കും മക്കൾക്കും നേരെയാണ് മാർച്ച് ഒന്നിന് പുലർച്ചെ രണ്ടരയോടെ വീട്ടിൽ കയറി അക്രമം അഴിച്ചുവിട്ടത്. അയൽവാസി തേവറോട്ട് അബ്ദുറഹിമാൻ നെതിരെയാണ് പരാതി. സൽമയുടെ വീടിനു സമീപത്തെ ഇടവഴിയിലൂടെ വീട്ടിലേക്ക് റോഡ് നിർമിക്കാൻ അനുവദിച്ചില്ലെന്നും 

## Article Content

**വടകര: [**വടകര തിരുവള്ളൂരിൽ യുവതിക്കും കുട്ടികൾക്കും നേരെ വീട് കയറി ആക്രമണം. ചാനിയംകടവിലെ പരപ്പള്ളി താഴകുനി സൽമക്കും മക്കൾക്കും നേരെയാണ് മാർച്ച് ഒന്നിന് പുലർച്ചെ രണ്ടരയോടെ വീട്ടിൽ കയറി അക്രമം അഴിച്ചുവിട്ടത്. അയൽവാസി തേവറോട്ട് അബ്ദുറഹിമാൻ നെതിരെയാണ് പരാതി. സൽമയുടെ വീടിനു സമീപത്തെ ഇടവഴിയിലൂടെ വീട്ടിലേക്ക് റോഡ് നിർമിക്കാൻ അനുവദിച്ചില്ലെന്നും 

അബ്ദുറഹിമാന്റെ ഭാര്യക്ക് അവകാശപ്പെട്ട നിടുമ്പ്രമണ്ണ എംഎൽപി സ്കൂളിലെ പാചകത്തൊഴിലാളി ജോലി തട്ടിയെടുത്തെന്നും ആരോപിച്ചാണ് അക്രമമെന്ന് സൽമ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അബ്ദുറഹിമാന്റെ വീട്ടിലേക്ക് മറ്റൊരു വഴി ഉണ്ടായിരിക്കെയാണ് വാഹനം കൊണ്ടുപോകുന്നതിന് വഴിക്ക് സ്ഥലം നൽകണമെന്ന് ആവശ്യപ്പെട്ട് കുടുംബത്തെ ഭീഷണിപ്പെടുത്തിയത്.

പൊലീസ് അറസ്റ്റ് ചെയ്ത അബ്ദുറഹിമാൻ നിലവിൽ റിമാൻഡിലാണ്. അക്രമത്തിൽ പരിക്കേറ്റ സൽമ ഗവ. ജില്ലാ ആശുപത്രിയിൽ ചികി ത്സ തേടിയിരുന്നു.

അബ്ദുറഹി മാൻ കാഷ്വാലിറ്റിയിലെത്തിയും ആക്രമിച്ചു. ഡോക്ടറും ആശുപത്രി ജീവനക്കാരും നോക്കിനിൽക്കെയാണ് അബ്ദുറഹിമാൻ സൽമയെ ആക്രമിച്ചത്. സൽമയുടെ വീടിനോടുചേർന്നുള്ള വിറകുപുരയും അബ്ദുറഹിമാൻ തീയിട്ട് നശിപ്പിച്ചു. അയലിൽ ഉണ ക്കാനിട്ട വസ്ത്രങ്ങൾ ഉൾപ്പെടെ അഗ്നിക്കിരയാക്കി. കിണറിൽ മലം തള്ളി മലിനമാക്കി. വീടിൻ്റെ കോലായിലും ചുമരിലും ഉൾപ്പെടെ മലം വലിച്ചെറിഞ്ഞ് വൃത്തികേടാക്കി.

കഴിഞ്ഞ ഏതാനും മാസമായി അബ്‌ദുറഹിമാൻ സൽമയുടെ കുടുംബത്തിനെതിരെ നിരന്തരം അക്രമം അഴിച്ചുവിടുന്നതായും പരാതിയുണ്ട്.സംഭവം നടന്ന ദിവസം സൽമ യുടെ ഭർത്താവ് ബഷീർ നാട്ടിലുണ്ടായിരുന്നില്ല. സംഭവശേഷം ബംഗളുരുവിൽ നിന്ന് നാട്ടിലെ ത്തിയ ബഷീർ സംരക്ഷണം ആവ ശ്യപ്പെട്ട് പ്രദേശത്തെ സിപിഐഎം പ്രവർത്തകരെ സമീപിക്കുകയായിരുന്നു.

സിപിഐ എം. ഡി വൈഎഫ്ഐ പ്രവർത്തകർ ചേർന്ന് സൽമയുടെ വീടും പരിസരവും കിണറും ഉൾപ്പെടെ ശുചീകരിച്ച് വാസയോഗ്യമാക്കി നൽകി. കെ പി കുഞ്ഞമ്മദ് കുട്ടി എംഎ ൽഎ, സിപിഐ എം ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ എന്നിവർ വീട് സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/192746/house-breaking-attack-woman-children-vadakara-tiruvallur-accused-remand)