ഓർക്കാട്ടേരി: (vatakaranews.com) വര്‍ദ്ധിച്ചുവരുന്ന വേനല്‍ ചൂട് കണക്കിലെടുത്ത് പൊതു ജനങ്ങള്‍ക്ക് ദാഹജലം ലഭ്യമാക്കണമെന്ന സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക് തണ്ണീര്‍ പന്തലുകള്‍ ആരംഭിച്ചു.


സാമൂഹ്യ പ്രതിബദ്ധതയും സമൂഹത്തിന്റെ എല്ലാ മേഖലയിലും സഹകരണ പങ്കാളിത്തം ഉറപ്പുവരുത്താനുമുള്ള നടപടിയുടെ ഭാഗമായാണ് ഇത്തരം പദ്ധതികള്‍ ഏറ്റെടുത്തു നടത്തുന്നത്. ഓര്‍ക്കാട്ടേരി ടൗണില്‍ ബേങ്കിന്റെ ഹെഢാഫീസ് നില്‍ക്കുന്ന കെട്ടിടത്തോട് ചേര്‍ന്ന് തയ്യാറാക്കിയ തണ്ണീര്‍ പന്തലിന്റെ ഉദ്ഘാടനം ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ നിര്‍വ്വഹിച്ചു.
ഡയരക്ടര്‍മാരായ കെ.കെ ദിവാകരന്‍, കെ.കെ നാണു, സുമിത ടി.എസ്, സുജിന കെ.കെ, ജനറല്‍ മാനേജര്‍ ടി.കെ വിനോദന്‍, പി.കെ ചന്ദ്രിക, ഒ മഹേഷ് കുമാര്‍, വി.കെ സുരേഷ് ബാബു ഒ.കെ നന്ദകുമാര്‍, രജീഷ് കുമാര്‍ സി, സനല്‍ കുമാര്‍ പി.കെ, കെ. ബാബു, ബബിത, സുനിജ, സുബീഷ് കെ.എം, സനീഷ് എം.കെ, എന്നിവര്‍ പങ്കെടുത്തു.
#Eramala #Service #o-operative #Bank #prepared #watershed