ആയഞ്ചേരി: (vatakaranews.com) കിണർ വൃത്തിയാക്കാനിറങ്ങി ഉള്ളിൽ അകപ്പെട്ട യുവാവിനെ നാട്ടുകാരും വടകരയിൽ നിന്നെത്തിയ അഗ്നി രക്ഷ സേനയും ചേർന്ന് രക്ഷപ്പെടുത്തി. അയഞ്ചേരി പഞ്ചായത്തിലെ 11-ാം വാർഡിലെ കണ്ടോത്ത് കുഞ്ഞിരാമൻ്റെ ഉടമസ്ഥതയിലുള്ള കിണർ വൃത്തിയാക്കുന്നതിനിടെയാണ് ബബനീഷ് (35) മുകളിൽ കയറാൻ കഴിയാതെ കുടുങ്ങി പോയത്.
25 അടിയിലേറെ ആഴമുള്ള കിണറായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന്, എ എസ് ടി ഒ വിജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വടകര അഗ്നി രക്ഷസേന റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ യുവാവിനെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.
ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ കെ എം ഷിജു, കെ സുബൈർ, എം ജാഹിർ, പി എം സഹീർ, അമൽരാജ്, ഹോം ഗാർഡ് ആർ രതീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
#youngman #who #fell into #well #while #cleaning #Ayancheri #rescued