അഴിയൂർ: (vatakaranews.in) കഴിഞ്ഞ 5 വർഷമായി അഴിയൂർ പ്രദേശത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന തണൽമരം ചാരിറ്റബ്ൾ ട്രസ്റ്റ് 150 നിർധന കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു.


കിറ്റുകൾ വിതരണത്തിനായി ട്രസ്റ്റ് സെക്രട്ടറിസാലിം പുനത്തിലിന് കൈമാറി പുന്നോൽ തണൽ സെൻ്റർ ചീഫ് ഫിസിയോ ഡോ. അബ്ഷീർ ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രവാസികളുടേയും നാട്ടിലെ ഉദാരമതികളുടേയും സഹകരണത്താലാണ് റമളാനിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ട്രസ്റ്റ് നേതൃത്വത്തിൽ നടത്തി വരുന്നത്.
ഭക്ഷണക്കിറ്റിന് പുറമേ അനാഥ-വിധവ കുടുംബങ്ങൾക്ക് പെരുന്നാൾ വസ്ത്ര വിതരണം ട്രസ്റ്റ് നേതൃത്വത്തിൽ നടത്തും. ട്രസ്റ്റ് ഭാരവാഹികളായ ഷാജിത്ത് കൊട്ടാരത്തിൽ, നാസർ എൻഎൻപി, അലി എരിക്കിൽ എന്നിവർ സംബന്ധിച്ചു.
#Thanalmaram #Charitable #Trust #distributed #food #kits #to #needy #families #of #Azhiyur