വടകര : (vatakaranews.in)അഭിഭാഷകർ ടീച്ചർക്കൊപ്പമെന്ന ബാനറുമായി കെ കെ ശൈലജയെ വിജയിപ്പിക്കാൻ അഹ്വാനം ചെയ്ത് വടകരയിൽ റാലി. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ ഇടത് പക്ഷം വിജയിക്കണമെന്ന് അഭിഭാഷക കൺവെൻഷൻ അഭിപ്രായപ്പെട്ടു.


വടകര പാർലമെൻ്റ് മണ്ഡലം അഭിഭാഷകർ വടകര കേളുഏട്ടൻ സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ ടി പി രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
അഡ്വ. കെ എൽ ജ്യോതികുമാർ അധ്യക്ഷനായി. സ്ഥാനാർഥി കെ കെ ശൈലജ, അഡ്വ. ഇ കെ നാരായണൻ, അഡ്വ. നിഷാദ് തലശേരി, അഡ്വ. ലതിക ശ്രീനിവാസൻ,
അഡ്വ. ഇ സ്മിത, അഡ്വ. ജയ്സൻ ജോസഫ്, അഡ്വ. കെ സത്യൻ, അഡ്വ. സി വിനോദ് ചമ്പോളൻ, അഡ്വ. ബൈജു രാഘവൻ എന്നിവർ സംസാരിച്ചു. അഡ്വ. വിശ്വൻ സ്വാഗതവും അഡ്വ. എ സനൂജ നന്ദിയും പറഞ്ഞു.
#Lawyers #along #teacher #rally #Vadakara #win #KKShailaja