വടകര:(vatakaranews.in) വിവാഹിതയായ ശരത് ലാലിന്റെ സഹോദരി അമൃതയ്ക്ക് വീഡിയൊ കോളില്‍ ആശംസകള്‍ നേര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിൽ.


ജില്ലാ ആശുപത്രിയിലെ സന്ദര്‍ശനത്തിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹൂല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയൊകോള്‍ എത്തിയത്. വിവാഹവേദിയായ കാഞ്ഞങ്ങാട് പലേഡിയം ഓഡിറ്റോറിയത്തില്‍ ആയിരുന്നു അദ്ദേഹം.
ഫോണെടുത്ത ഷാഫി അമൃതയ്ക്കും വരന്‍ മുകേഷിനും ആശംസകള്‍ നേര്‍ന്നു. ഇരുവരോടും ഷാഫി ഹൃദയപൂര്‍വം സംസാരിച്ചു. രാവിലെ കൊപ്ര ബസാര്‍ സന്ദര്‍ശിച്ച സ്ഥാനാര്‍ഥി കച്ചവടക്കാരെയും നാട്ടുകാരെയും നേരില്‍ കണ്ടു.
തുടര്‍ന്ന് കോടതിയില്‍ അഭിഭാഷകരെയും ജീവനക്കാരെയും ന്യായാധിപരെയും കണ്ട് വോട്ടഭ്യര്‍ഥിച്ചു. ഉച്ചയോടെയാണ് അദ്ദേഹം ജില്ലാ ആശുപത്രിയില്‍ എത്തിയത്.
ഇവിടെ ഡോക്റ്റര്‍മാരെയും ജീവനക്കാരെയും രോഗികളെയും കണ്ടു. സൂപ്രണ്ട് സരളാനായരെ സന്ദര്‍ശിച്ചു.
തുടര്‍ന്ന് താഴങ്ങാടി ബുസ്താനുല്‍ ഉലൂമിലെത്തി വിദ്യാര്‍ഥികളെയും അധ്യാപകരെയും മാനെജ്‌മെന്റ് പ്രതിനിധികളെയും കണ്ട് വോട്ടഭ്യര്‍ഥിച്ചു.
#ShafiParampil #congratulates #Amrita #wedding