---
title: "#voting|ടോക്കൺ നൽകി ; വടകര  മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും"
english_title: "#Given  #token #Voting  #continue #night  #Vadakara #region"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/201382/given-token-voting-continue-night-vadakara-region"
published_at: "2024-04-26T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662ba69e7275e_vote_continue.jpg"
keywords: []
---

# #voting|ടോക്കൺ നൽകി ; വടകര  മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

> **Lead Summary:** വടകര :(**vadakara.truevisionnews.com**) മൂന്നുമണിക്കൂർ ക്യൂവിൽ നിന്നവർ ഇനിയും ഒന്നര മണിക്കൂറെങ്കിലും കാത്തിരുന്നാലെ വോട്ട് ചെയ്യാൻ കഴിയൂവെന്ന അവസ്ഥ. നാദാപുരം വടകര കുറ്റ്യാടി, മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും.

## Article Content

വടകര :(**vadakara.truevisionnews.com**) മൂന്നുമണിക്കൂർ ക്യൂവിൽ നിന്നവർ ഇനിയും ഒന്നര മണിക്കൂറെങ്കിലും കാത്തിരുന്നാലെ വോട്ട് ചെയ്യാൻ കഴിയൂവെന്ന അവസ്ഥ. നാദാപുരം വടകര കുറ്റ്യാടി, മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും.

ചില ബൂത്തിൽ വോട്ടെടുപ്പ് അവസാനിക്കാൻ എട്ട് മണിയെങ്കിലുമാകും. പോളിംഗ് ബൂത്തുകളുടെ മുന്നിൽ ക്യൂവിൽ നിന്ന നൂറുകണക്കിന് പേർക്കാണ് ടോക്കൺ നൽകി. ആറ് മണിയെന്ന വോട്ടിംഗ് സമയം അവനാനിക്കുമ്പോൾ പോളിംഗ് ബൂത്തുകൾക്ക് മുന്നിലെ ക്യൂവിൽ നൂറുകണക്കിന് വോട്ടർമാർ.

5.55 ന് ക്യൂവിൽ നിക്കുന്നവർക്കെല്ലാം ടോക്കൺ നൽകി . പോളിംഗ് രാത്രി വൈകുന്നവരെ നടക്കുന്ന സ്ഥിതിയാണുള്ളത്.

വടകര താലൂക്കിലാണ് തുടക്കം മുതൽ ഒടുക്കം വരെ പോളിംഗ് മന്ദഗതിയിലാണ് നടന്നത്. വോട്ടിംഗ് മിഷ്യൻ പണി മുടങ്ങിയ ബൂത്തുകളിൽ വോട്ടെടുപ്പ് രാത്രി ഒൻപത് മണി വരെ നടക്കാനാണ് സാധ്യത.

രാത്രിയാകുന്നതോടെ വെളിച്ച സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഉദ്യോഗസ്ഥർ ആരംഭിച്ചു. ചുരുങ്ങിയത് മൂന്ന് മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് താലൂക്കിലെ പലയിടയിടത്തും വോട്ട് ചെയ്യാനായത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/201382/given-token-voting-continue-night-vadakara-region)