ഓര്‍ക്കാട്ടേരി : പുരോഗമന കലാ സാഹിത്യ സംഘം ഒഞ്ചിയം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ പി കുഞ്ഞിരാമന്‍ അനുസ്മരണവും , ജലമര്‍മ്മരം ചിത്രകല ക്യാമ്പും സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരനും മാതൃഭൂമി ചീഫ് ആര്‍ട്ടിസ്റ്റുമായിരുന്ന മദനന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.


വൈക്കിലശ്ശേരി പുഞ്ചപ്പുഴയോരത്ത് ഫോട്ടോഗ്രാഫര്‍ ആയ ശശി ഡ്രീംസിന്റെ കുറുമോഴി എന്ന വീട്ടിലാണ് ജലമാര്‍മ്മരം ക്യാമ്പിന് വേദിയൊരുക്കിയത്. അനുദിനം വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ജലാശയങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തിന് അകത്തും പുറത്തും പ്രസതരായ മുപ്പതോളം ചിത്രകാരന്‍മാരെ സംഘടിപ്പിച്ചുകൊണ്ട് ഇങ്ങനെയൊരു ക്യാമ്പ് ഒരുക്കിയത്.
കെ പി കുഞ്ഞിരാമന്‍ മാസ്റ്ററുടെ കര്‍മ പഥങ്ങള്‍ ഉല്‍കൊള്ളിച്ചുകൊണ്ടുള്ള മനോഹര ചിത്രം വരച്ചുകൊണ്ടാണ് മദനന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. ഒഞ്ചിയത്തെയും പരിസര പ്രദേശങ്ങളിലെയും സാംസ്‌കാരിക നാടക പ്രവര്‍ത്തനത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന കെ പി കുഞ്ഞിരാമന്‍ നമ്മെ വിട്ടു പിരിഞിട്ട് ഒരു വര്‍ഷമാകുന്നു.
കെ പി കെ അനുസ്മരണതിന്റെ ഭാഗമായി ഓര്‍ക്കാട്ടേരി കച്ചേരി മൈതാനിയില്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത നാടകങ്ങളിലെ പ്രധാന രംഗങ്ങളുടെ ദൃശ്യാവിഷ്‌കരണം അരങ്ങേറിയിരുന്നു. നാടക രംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ മനോജ് നാരായണന്‍ ആണ് ഈ ദൃശ്യവിസ്മയം സംവിധാനം ചെയ്തത്. നാടക രചയിതാവായും സംവിധായകനായും ചിത്രകാരനായും സാംസ്‌കാരിക കൂട്ടായ്മകളില്‍ നിറസാന്നിധ്യമായിരുന്നു.
art camp at orkkatery vaikkilesery river