#coverreleased |മടപ്പള്ളി കാവ്യോർമ്മ ; കവിതാ സമാഹാരത്തിൻ്റെ കവർ പ്രകാശനം ചെയ്തു

#coverreleased |മടപ്പള്ളി കാവ്യോർമ്മ ; കവിതാ സമാഹാരത്തിൻ്റെ കവർ പ്രകാശനം ചെയ്തു
May 20, 2024 08:25 AM | By Aparna NV

 വടകര: (vatakara.truevisionnews.com) പുസ്തകത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതിനപ്പുറം കവിത ജീവിതം തന്നെയായി മാറേണ്ടതുണ്ട് എന്ന് മലയാളം സർവ്വകലാശാല റജിസ്ട്രാർ ഡോ.കെ എം ഭരതൻ പറഞ്ഞു.

'മടപ്പള്ളി കാവ്യോർമ്മ' എന്ന പേരിൽ മടപ്പള്ളി കോളേജിലെ പൂർവവിദ്യാർഥി സംഘടനയായ 'മടപ്പള്ളി ഓർമ്മ' പ്രസിദ്ധീകരിക്കുന്ന കവിത സമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മടപ്പള്ളി ഓർമ്മയുടെ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. മടപ്പള്ളി ഗവ. കോളേജ് മലയാള വിഭാഗം തലവൻ എ പി ശശിധരൻ, സ്റ്റുഡൻറ് എഡിറ്റർ പ്രണവ് മോഹൻ, ഡോ. ദിനേശൻ കരിപ്പള്ളി, ഗോപി നാരായണൻ, ഒ കെ ശ്യാമള, മടപ്പള്ളി ഓർമ്മയുടെ സെക്രട്ടറി അഡ്വ. പി കെ മനോജ് കുമാർ, ഖജാൻജി സന്തോഷ് കുറ്റിയിൽ, കോ -ഓർഡിനേറ്റർ ടിടി മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും പ്രവാസിയുമായ ശശി കൃഷ്ണനാണ് കവർ രൂപകൽപ്പന ചെയ്തത്. കണ്ണൂരിലെ പായൽ പബ്ലിഷേഴ്സ് ആണ് കവിതാ സമാഹാരം പ്രസിദ്ധീകരിക്കുന്നത്. ജൂൺ ആദ്യവാരം കവിതാ സമാഹാരം പുറത്തിറങ്ങും.

#Madapalli #Kavyorma #The #cover #of #the #poetry #collection #was #released

Next TV

Related Stories
സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

Jul 11, 2025 07:15 PM

സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

സി പി എ എസ് പദ്ധതി, സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട്...

Read More >>
ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

Jul 11, 2025 06:19 PM

ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

ബോട്ട് ലാസ്‌കര്‍, വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ...

Read More >>
രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

Jul 11, 2025 05:16 PM

രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സ്‌പോട്ട്...

Read More >>
ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

Jul 11, 2025 04:01 PM

ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു, ശില്പശാല 16...

Read More >>
വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

Jul 11, 2025 03:04 PM

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക്...

Read More >>
Top Stories

News Roundup

//Truevisionall