വടകര : ലോകനാര്‍കാവ് റോഡിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ ഗതാഗതനിയന്ത്രണം ഉണ്ടാവും.
അടയ്ക്കാത്തെരുമുതല്‍ മാക്കൂല്‍പ്പീടികവരെ ഭാഗികമായും മാക്കൂല്‍പ്പീടികമുതല്‍ ലോകനാര്‍കാവ് വരെ പൂര്‍ണമായും ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.


മാക്കൂല്‍പ്പീടികയില്‍നിന്നും ലോകനാര്‍കാവിലേക്ക് പോകുന്ന വാഹനങ്ങള്‍ ചല്ലിവയല്‍വഴി തിരിച്ചും പോകേണ്ടതാണ്.
From today on Lokanarkov Road Traffic control