വടകര : (vatakara.truevisionnews.com) സജീന്ദ്രന് വിട നൽകി നാട്. മൂരാട് ദേശീപാതയില്‍ അണ്ടര്‍പാസിന് സമീപമുണ്ടായ അപകടത്തില്‍ മരിച്ച ചോറോട് ചേന്ദമംഗലം തിരിക്കുന്നെന്‍ കേളോത്ത് സജീന്ദ്രന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.


ഇന്നലെ രാത്രി 9-മണിയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ഏക സഹോദരി സവിത കുംഭകോണത്ത് നിന്നും എത്തുന്നതിനായി പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് മൃതദേഹം ആശുപത്രിയില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു.
അപ്പോഴെല്ലാം സജീന്ദ്രന്‍ അപകടം പറ്റി സീരിയസായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നായിരുന്നു ഭാര്യ ശ്രുതിയോട് പറഞ്ഞിരുന്നത്. സഹോദരി എത്തിയതിന് ശേഷമാണ് മരണവിവരം വീട്ടില്‍ അറിയിച്ചത്.
തിക്കോടി റെയില്‍വേ സ്‌റ്റേഷന്‍ ട്രാഫിക് സ്റ്റാഫായ സജീന്ദ്രന്‍ ഇന്നലെ പതിവ് പോലെ ഡ്യൂട്ടിക്ക് പോയതായിരുന്നു. ഇതിനിടെയാണ് രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്.
സജീന്ദ്രന്‍ ഓടിച്ച സ്‌ക്കൂട്ടര്‍ മൂരാട് അണ്ടര്‍പാസിന് സമീപം തെന്നിവീണ് ലോറിക്കടയില്‍പ്പെട്ടാണ് മരണം സംഭവിച്ചത്. മൂരാട് അണ്ടര്‍പാസിന് സമീപം താഴെ കളരി സ്‌കൂളിന് സമീപത്താണ് അപകടം നടന്നത്.
ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി ക്വാറി മാലിന്യം ഇട്ട് നികത്തിയ ഇടമായിരുന്നു ഇത്. മഴയില്‍ പലഭാഗങ്ങളും ഒലിച്ചുപോയിരുന്നു. ഇവിടെ സ്‌കൂട്ടര്‍ തെന്നിവീഴുകയും പിന്നാലെ വന്ന ലോറിക്ക് അടിയിൽപ്പെടുകയുമായിരുന്നെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം.
അച്ഛന്‍: ബാലചന്ദ്രന്‍. അമ്മ: പരേതയായ സാവിത്രി. ഭാര്യ: ശ്രുതി. സഹോദരി: സവിത.
#Sajeendran #native #Chorod #died #accident #Murad #highway