#benyamin | പത്ത് വരിയിൽ 'ആടുജീവിതം' കഥയെഴുതി മന്തരത്തൂർ എം എൽ പി സ്കൂളിലെ മിടുക്കി, ചിത്രം പങ്കുവെച്ച് ബെന്യാമിൻ

#benyamin | പത്ത് വരിയിൽ 'ആടുജീവിതം' കഥയെഴുതി മന്തരത്തൂർ എം എൽ പി സ്കൂളിലെ മിടുക്കി, ചിത്രം പങ്കുവെച്ച് ബെന്യാമിൻ
Jun 19, 2024 12:24 PM | By ADITHYA. NP

വടകര :(vatakara.truevisionnews.com) തിയേറ്ററിലെ തകർപ്പൻ വിജയത്തിന് ശേഷം സിനിമാ പ്രേമികൾ ഒടിടിയിലെത്താൻ കാത്തിരിക്കുന്ന ചിത്രമാണ് 'ആടുജീവിതം'. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ അടയാളപ്പെടുത്താവുന്ന കഥാപാത്രമാണ് നജീബ്. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ബ്ലെസിയാണ് ആടുജീവിതം സിനിമ ഒരുക്കിയത്.

ചിത്രത്തിന്റെ കഥ പത്ത് വരിയിൽ എഴുതിയിരിക്കുകയാണ് മന്തരത്തൂർ എം എൽ പി സ്കൂൾ വിദ്യാർത്ഥിനി നന്മ തേജസ്വിനി എന്ന മിടുക്കി.ചെരണ്ടത്തൂർ സ്വദേശികളായ സുനിൽ ശ്രീധരന്റെയും ആശയുടെയും മകളാണ് നന്മ തേജസ്വിനി. കുട്ടി എഴുതിയ കഥയുടെ ചിത്രം ബെന്യാമിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

'ഒരു ദിവസം നജീബ് എന്ന ഒരാൾ ജീവിച്ചിരുന്നു, ഒരുനാള് നജീബ് ദുബായിൽ പോയി, അവിടത്തെ അറബ് മനുഷ്യൻ നജീബിനെ പറ്റിച്ച് മരുഭൂമിയിൽ ഇട്ടു. കുറെ വർഷങ്ങൾ കഴിഞ്ഞു, നജീബ് ആടിന്റെ പുല്ലും ആടിന്റെ വെള്ളവും കുടിച്ച് ജീവിച്ചു.

ഒരു ദിവസം നജീബിനെ രക്ഷിക്കാൻ ഒരാള് വന്നു. രക്ഷിച്ച് കൊണ്ട് പോയി. പെരിയോനേ റഹ്മാനെ... പെരിയോനേ റഹീം... 'എന്നാണ് നോട്ടുബുക്കിൽ നന്മ തേജസ്വിനി എഴുതിയത്.

കുറിപ്പിന് താഴെ നജീബിന്റെ ഒരു ചിത്രവും വരച്ചു വെച്ചിട്ടുണ്ട്. ഈ ചിത്രം പങ്കുവെച്ചുകൊണ്ട് 'ഇത്രേ ഒള്ളൂ... മന്തരത്തൂർ എം എൽ പി സ്കൂൾ വിദ്യാർത്ഥിനി നന്മ തേജസ്വിനി എന്ന മിടുക്കിക്കുട്ടി' എന്നാണ് ബെന്യാമിൻ കുറിച്ചിരിക്കുന്നത്.

#Mantarathur #MLP #School #smart #guy #wrote #story #Goat #life #in #10 #lines #Benyamin #shared #picture

Next TV

Related Stories
#Gold | സാന്റ് ബാങ്ക്സിൽ നിന്ന് സ്വർണം കളഞ്ഞുകിട്ടി; തിരികെ നൽകി മാതൃകയായി വടകര സ്വദേശി

Dec 26, 2024 09:15 PM

#Gold | സാന്റ് ബാങ്ക്സിൽ നിന്ന് സ്വർണം കളഞ്ഞുകിട്ടി; തിരികെ നൽകി മാതൃകയായി വടകര സ്വദേശി

കളഞ്ഞുകിട്ടിയ സ്വർണ കൈചെയിൻ തിരികെ നൽകി മാതൃകയായി വടകര...

Read More >>
#Rjd | പ്രതിഷേധ പ്രകടനം; കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി രാജിവെക്കണം -ആർ.ജെ.ഡി

Dec 26, 2024 07:30 PM

#Rjd | പ്രതിഷേധ പ്രകടനം; കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി രാജിവെക്കണം -ആർ.ജെ.ഡി

വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ല്യാപ്പള്ളി ടൗണിൽ പ്രകടനം...

Read More >>
#Sdpi | ഫുട്ബോൾ ടൂർണമെന്റ്; എസ് ഡി പി ഐ  കുറ്റ്യാടി നിയോജക മണ്ഡലം, സീസൺ വൺ  പ്രീമിയർ ലീഗ്  സംഘടിപ്പിച്ചു

Dec 26, 2024 03:03 PM

#Sdpi | ഫുട്ബോൾ ടൂർണമെന്റ്; എസ് ഡി പി ഐ കുറ്റ്യാടി നിയോജക മണ്ഡലം, സീസൺ വൺ പ്രീമിയർ ലീഗ് സംഘടിപ്പിച്ചു

ആയഞ്ചേരി ടറഫിൽ വച്ചു നടന്ന പരിപാടിയിൽ ഏഴ് പഞ്ചായത്തുകളിൽ നിന്നായി പതിനാലു ടീമുകൾ...

Read More >>
#Sargalayainternationalartsandcrafts2024 | എം ടി യുടെ വിയോഗം; സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള രണ്ടു ദിവസത്തെ  കലാ പരിപാടികൾ മാറ്റിവച്ചു

Dec 26, 2024 01:36 PM

#Sargalayainternationalartsandcrafts2024 | എം ടി യുടെ വിയോഗം; സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള രണ്ടു ദിവസത്തെ കലാ പരിപാടികൾ മാറ്റിവച്ചു

ഡിസംബർ 26, 27 തീയതികളിൽ നടക്കുന്ന കലാ പരിപാടികളാണ് മറ്റൊരു ദിവസത്തേക്ക്...

Read More >>
Top Stories

News Roundup