വേളം :(vatakara.truevisionnews.com)അന്താരാഷ്ട്ര യോഗ ദിനത്തിൽ വേളം ഗ്രാമ പഞ്ചായത്ത് എൻ.ആർ. ഇ.ജി.എസിന്റെ നേതൃത്വത്തിൽ അമൃത് സരോവർ പദ്ധതി പ്രദേശമായ പള്ളിയത്ത് ആക്കീക്കുളത്ത് യോഗ പരിശീലനവും പഠന ക്ലാസ്സും നടത്തി.


ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു.
ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ: ടി.പി. ശ്രുതി തൊഴിലുറപ്പ് തൊഴിലാളികൾക്ക് യോഗ പരിശീലനം നൽകി.
വൈസ് പ്രസിഡണ്ട് കെ.സി. ബാബു, ആരോഗ്യ സമിതി ചെയർ പേഴ്സൺ സുമ മലയിൽ , മെംബർമാരായ പി.എം. കുമാരൻ , അഡ്വ. അജ്ഞന സത്യൻ, ഓവർസിയർ എൻ. സജീർ, കെ.കെ.ബാലകൃഷ്ണൻ നമ്പ്യാർ തുടങ്ങിയവർ പങ്കെടുത്തു.
#Yoga #Day #was #celebrated