#KKRama | ലഹരി ഉപയോഗത്തിനും ഉപഭോഗത്തിനുമെതിരെ ജനകീയ പ്രതിരോധം ശക്തമാക്കും-കെ.കെ രമ എം.എല്‍.എ

#KKRama | ലഹരി ഉപയോഗത്തിനും ഉപഭോഗത്തിനുമെതിരെ ജനകീയ പ്രതിരോധം ശക്തമാക്കും-കെ.കെ രമ എം.എല്‍.എ
Jun 22, 2024 02:28 PM | By ADITHYA. NP

വടകര:(vatakara.truevisionnews.com) വര്‍ധിച്ചു വരുന്ന ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വിപണനവും തടയുന്നതിനെതിരെ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ ഇടപെടലുകള്‍ ശക്തമാക്കുമെന്ന് കെ.കെ രമ എം.എല്‍.എ.

ഇതിനായി വടകര നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മണ്ഡലത്തിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകരുടെയും പ്രത്യേക യോഗം വിളിച്ചുചേര്‍ത്തതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

നാട്ടിലാകെ ലഹരി മാഫിയ സംഘം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ വലിയ ദുരന്തങ്ങളാണ് ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിരവധി ചെറുപ്പക്കാരുടെ ജീവന്‍ നഷ്ടപ്പെടും വിധമുള്ള സംഭവങ്ങള്‍ ഓരോ തവണയും നമ്മുടെ നാട്ടിലും ആവര്‍ത്തിക്കുകയാണ്.

അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ജീവന്‍ നഷ്ടപ്പെടും വിധമുള്ള അനിഷ്ടസംഭവത്തിന് പിന്നിലും ലഹരി സംഘങ്ങളുമായുള്ള ബന്ധമാണ് കാരണം എന്നാണ് പറയപ്പെടുന്നത്.

സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ ഇപ്പോള്‍ കൂടുതലായും പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ കുട്ടികളെ, പെണ്‍കുട്ടികളെ അടക്കം ലഹരിഉത്പന്നങ്ങളുടെ വാഹകരായി ഉപയോഗിക്കുകയും ഒടുവില്‍ ലഹരിക്ക് അടിമപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും എം.എല്‍.എ പറഞ്ഞു. മയക്കുമരുന്നുകേസുകളില്‍ പിടിക്കപ്പെടുന്നവര്‍ പലരും നിയമത്തിന്റെ പഴുതുകള്‍ കണ്ടെത്തി രക്ഷപ്പെട്ട് വീണ്ടും ശക്തമായി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്.

മണ്ഡലത്തിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പൊലിസ്, എക്സൈസ് പട്രോളിങ്ങ് ശക്തമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. മടപ്പള്ളി സ്‌കൂള്‍ അടക്കമുള്ള സ്‌കൂള്‍ പരിസരങ്ങളില്‍ പൊലിസ് പരിശോധന കര്‍ശനമാക്കും.

സ്‌കൂള്‍സമയത്ത് കുട്ടികള്‍ പുറത്തുപോകുന്നത് തടയാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. സ്‌കൂളുകളില്‍ പി.ടി.എ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

കൗമാരസഭകള്‍ നടത്താന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മയക്കുമരുന്ന് ഉപയോഗത്തെ ചെറുക്കാന്‍ എല്ലാവിഭാഗങ്ങളെയും ചേര്‍ത്തുകൊണ്ട് പ്രത്യേക കര്‍മപരിപാടി സംഘടിപ്പിക്കുമെന്നും എം.എല്‍.എ അറിയിച്ചു.

വടകര റസ്റ്റ്ഹൗസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആര്‍.ഡി.ഒ അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. വടകര ഡിവൈ.എസ്.പി വിനോദ് കുമാര്‍, എക്സൈസ് സി.ഐ സി.ഷാബു, പഞ്ചായത്ത് പ്രസിഡന്റ് മാരായ പി.പി ചന്ദ്രശേഖരന്‍, ടി.പി മിനിക, പി. ശ്രീജിത്ത്, ആയിഷ ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.

വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ചു പ്രധാന അധ്യാപകരും യോഗത്തില്‍ സംസാരിച്ചു

#People #resistance #against #drug #use #consumption #will #strengthened #KKRama #MLA

Next TV

Related Stories
#Gramsabha | കുറിഞ്ഞാലിയോട്ടെ വെള്ളക്കെട്ടിന് പരിഹാരം കാണണം  -ഗ്രാമസഭാ പ്രമേയം

Jul 20, 2024 09:05 PM

#Gramsabha | കുറിഞ്ഞാലിയോട്ടെ വെള്ളക്കെട്ടിന് പരിഹാരം കാണണം -ഗ്രാമസഭാ പ്രമേയം

നിരവധി തവണ പരാതികൾ നൽകിയിട്ടും ഒരു പരിഹാരവും ഇതേവരെ...

Read More >>
#Lunarday | ചാന്ദ്രദിനം: ഐഎസ്ആർഒ യുവശാസ്ത്രജ്ഞൻ മേമുണ്ടയിലെ വിദ്യാർത്ഥികളുമായി സംവദിച്ചു

Jul 20, 2024 07:06 PM

#Lunarday | ചാന്ദ്രദിനം: ഐഎസ്ആർഒ യുവശാസ്ത്രജ്ഞൻ മേമുണ്ടയിലെ വിദ്യാർത്ഥികളുമായി സംവദിച്ചു

കൊയിലാണ്ടി സ്വദേശിയായ അബി എസ് ദാസ് തിരുവനന്തപുരം ISRO യിൽ ശാസ്ത്രജ്ഞനായി ജോലി...

Read More >>
#Shahanashir | സ്വപ്നങ്ങളിലേക്ക് പറക്കാൻ ;  ശഹാന ശിറിനെ നേരിട്ട് കണ്ട് അനുമോദിക്കാൻ എംഎൽഎ എത്തി

Jul 20, 2024 05:16 PM

#Shahanashir | സ്വപ്നങ്ങളിലേക്ക് പറക്കാൻ ; ശഹാന ശിറിനെ നേരിട്ട് കണ്ട് അനുമോദിക്കാൻ എംഎൽഎ എത്തി

ശിരിനിനെ നേരിട്ട് കണ്ട് അനുമോദിക്കാൻ കെ.പി കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ...

Read More >>
Top Stories