#Sajicheriyan | ചോമ്പാൽ കുതിക്കും; ഹാർബർ നവീകരണത്തിനായി 11 കോടിയുടെ പദ്ധതിക്ക് രൂപരേഖയായതായി മന്ത്രി സജി ചെറിയാൻ

#Sajicheriyan   |   ചോമ്പാൽ കുതിക്കും; ഹാർബർ നവീകരണത്തിനായി 11 കോടിയുടെ പദ്ധതിക്ക് രൂപരേഖയായതായി മന്ത്രി സജി ചെറിയാൻ
Jul 8, 2024 12:37 PM | By Sreenandana. MT

വടകര:(vatakara.truevisionnews.com) വടക്കെ മലബാറിലെ പ്രധാന മത്സ്യ ബന്ധന തുറമുഖമായ ചോമ്പാൽ ഹാർബറിൽ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാറിൻ്റെ കാര്യക്ഷമമായ ഇടപെടൽ . ഹാർബർ നവീകരണത്തിനായി 11 കോടിയുടെ നവീകരണ പ്രവൃത്തികൾക്കായി എസ്റ്റി മെറ്റ് തയാറാക്കി സമർപ്പിച്ചതായി മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു.

ഹാർബറിൽ സൗകര്യപ്രഥമായ ലേലപ്പുര, പുലിമുട്ട് സൗകര്യം വർദ്ധിപ്പിക്കൽ, വല റിപ്പയറിംങ്ങ് ഷെഡ് നിർമ്മാണം, കോൺക്രീറ്റ് റോഡു നിർമ്മാണം, പാർക്കിംങ് ഏരിയാവികസനം ,ലോക്കർ റൂം നിർമ്മാണം, വെളിച്ച സംവിധാനം തുടങ്ങിയ പ്രവൃത്തികൾക്കാണ്ട് 11 കോടിയുടെ എസ്റ്റിമെറ്റ് നബാഡിന് സമർപ്പിച്ചത്.

ചോമ്പാൽ പാർബറിൽ മന്ത്രി സജി ചെറിയാൻ നടത്തിയ ഔദ്യോഗികസന്ദർശനത്തെ തുടർന്നാണ് നടപടി. ഹാർബറിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ചൂണ്ടി കാട്ടിഹാർബർ മാനേജ് കമ്മറ്റിയും മത്സ്യതൊഴിലാളി യൂണിയൻ സിഐടിയു ഒഞ്ചിയം ഏരിയാ കമ്മറ്റിയും മന്ത്രിക്ക്  നിവേദനം നൽകിയിരുന്നു.

പുലിമുട്ടിൽ അടിഞ്ഞ ചെളിയും മണലും നീക്കം ചെയ്യാനും ചെറു പാറകൾ പൊട്ടിച്ചു പുലിമുട്ടിലെ ഗതാഗതം സുഗമമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും അടിയന്തിര നടപടി സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് അറിയിച്ചു.

ഹാർബർ വികസനത്തിനായി എം പി യായിരുന്ന മുല്ലപ്പളളി രാമചന്ദ്രനും, കെ മുരളീധരനും എൻ എഫ്ഡിബി ഫണ്ട് ലഭ്യമക്കാൻ ഒന്നും ചെയ്തില്ലെന്ന പരാതിയാണ് മത്സ്യതൊഴിലാളികൾക്ക്. കഴിഞ്ഞ വർഷം ഹാർബറിലേക്കുള്ള അപ്രോച്ച് റോഡിന് സർക്കാർ 56 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പുരോഗമിക്കുന്നുണ്ട്.

ഹാർബറിലെ വെളിച്ചക്കുറവ് പരിഹരിക്കുന്നതിന് 15 ലക്ഷം രൂപയും അനുവദിച്ചു. കെട്ടിടങ്ങൾക്കുള്ള അടിയന്തിര നവീകരണ പ്രവൃത്തികൾക്ക് പുതിയ എസ്റ്റി മെറ്റ് തയാറാക്കുന്നതായും മന്ത്രി അറിയിച്ചു. 1995ലാണ് ഹാർബർ കമ്മീഷൻ ചെയ്തതു.

വിവിധ കാലങ്ങളിലായി എൻഎഫ്ഡിബി പദ്യതി ഉൾപ്പെടെ ഹാർബർ നവീകരണത്തിന് കോടികൾ ചെലവഴിച്ചെങ്കിലും വിവിധ മേഖലകളിലെ അയ്യായിരത്തിലേറെ മത്സ്യതൊഴിലാളികൾക്ക് ഉപജീവനമായ കേന്ദ്രത്തിൽ പരാധീനതകൾ ഏറെയാണ്.

2021 ൽ ഹാർബറിൻ്റെ വടക്ക്, തെക്ക് ഭാഗങ്ങളിൽ രണ്ട് കോടി 41 ലക്ഷം രൂപചെലവിൽ ലോ ലെവൽ ജെട്ടി നിർമ്മിച്ചത് തൊഴിലാളികൾക്ക് ഏറെ ആശ്വാസമായി. ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്ത് 10 കോടിയുടെ നിർമ്മാണമാണ് ഹാർബറിൽ പൂർത്തിയായത്.

2021 ൽ ആർകെവിവൈ പദ്ധതിയിൽ 3.41 കോടി ചെലവിൽ നൂറ് മീറ്റർ നീളത്തിൽ ഫിൻഗർ ജെട്ടിയും നിർമ്മിച്ചു. ഒരു കോടി ചെലവിൽ പുലിമുട്ടിലെ ചെളി നീക്കം ചെയ്തത് ബോട്ടുകൾ അടുപ്പിക്കുന്നതിന് സഹായകമായെങ്കിലും മണലും ചെളിയും ക്രമാതീതമായി വർധിച്ചതായി തൊഴിലാളികൾ പറഞ്ഞു.

സംസ്ഥാന സർക്കാർ മുഖേനയുള്ള 11 കോടിയുടെ സമഗ്ര വികസനം ഹാർബറിൻ്റെ മുഖഛായ മാറുമെന്ന പ്രതീക്ഷയിലാണ് നാട്.

#Chombal #jump #Minister #Saji #said #plan #11 #crores #drawn #harbor #renovation

Next TV

Related Stories
വന്ധ്യത വലിയ രോഗമല്ല; വടകര പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 18, 2025 04:47 PM

വന്ധ്യത വലിയ രോഗമല്ല; വടകര പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
നിലപാട് തിരുത്തണം; കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിൽ കോൺഗ്രസ്  മണിയൂരുകാരെ വഞ്ചിക്കുന്നു -കർമ്മ സമിതി

Jun 18, 2025 02:34 PM

നിലപാട് തിരുത്തണം; കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിൽ കോൺഗ്രസ് മണിയൂരുകാരെ വഞ്ചിക്കുന്നു -കർമ്മ സമിതി

കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിൽ കോൺഗ്രസ് മണിയൂരുകാരെ വഞ്ചിക്കുന്നു -കർമ്മ...

Read More >>
പുത്തൻ ഉണർവ്; ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന് തുടക്കം

Jun 18, 2025 02:22 PM

പുത്തൻ ഉണർവ്; ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന് തുടക്കം

ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന്...

Read More >>
വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു

Jun 18, 2025 01:56 PM

വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു

വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ്...

Read More >>
Top Stories










Entertainment News





https://vatakara.truevisionnews.com/ -