വടകര : (vatakara.truevisionnews.com)മഴക്കാലത്ത് കുറിഞ്ഞാലിയോട് വേങ്ങോളിത്താഴ റോഡിൽ വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നത് പൊതുജനങ്ങൾക്ക് ഏറെ ബുദ്ധി മുണ്ട് സൃഷ്ടിക്കുന്നു.
നടന്നുപോകാൻ കഴിയാതെ വരികയും വാഹനഗതാഗതം പൂർണ്ണമായും നിലച്ച് ജനജീവിതം ദുരിതത്തിലാകുന്ന അവസ്ഥയാണ്.


നിരവധി തവണ പരാതികൾ നൽകിയിട്ടും ഒരു പരിഹാരവും ഇതേവരെ ഉണ്ടായിട്ടില്ല.
വേങ്ങോളി താഴെയുള്ള പാലത്തിനു വീതി കൂട്ടിയും റോഡിന് ഇരുവശവും വെള്ളത്തിനു പോകാനുള്ള ഓവുചാലുകൾ ഉണ്ടാക്കിയും ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്.
കൂടാതെ പിഡബ്ല്യുഡി ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വിദഗ്ധരും ഉൾപ്പെടെ പഠനസംഘം സ്ഥലം സന്ദർശിച്ച് മാർഗ്ഗനിർദേശങ്ങൾ സ്വീകരിക്കാവുന്നതാണ്.
സമീപത്തെ വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിവിശേഷവും ഉണ്ടായി. അതുകൊണ്ട് പ്രശ്നം ഗുരുതരമാണ്.
മെമ്പറുടെയും പഞ്ചായത്തിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാവണമെന്ന് നാട്ടുകാർ പറയുന്നു.
ഒരു പ്രദേശത്തെ ജനത എന്ന നിലയിൽ ഈ വിഷയത്തിന് പരിഹാരം കാണമെന്ന് ഗ്രാമസഭയിൽ സന്തോഷ് വേങ്ങോളി പ്രമേയം അവതരിപ്പിച്ചു.
പ്രമേയം ഗ്രാമസഭ അംഗീകരിച്ചു.
ഈ വിഷയത്തിൽ ഉടൻ പരിഹാരം കാണാൻ ഇടപെടുമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത് ഗ്രാമ സഭയിൽ മറുപടി നൽകി.
ഈ വിഷയത്തിൽ പ്രദേശത്തെ സാംസ്കാരിക സംഘടനയായ ഹരിത കുറിഞ്ഞാലിയോട് കഴിഞ്ഞവർഷം നീർച്ചാലുകൾ വൃത്തിയാക്കി ഇടപെടലുകൾ നടത്തിയിരുന്നു.
#Gramsabha #resolution #to #find #solution #the #waterlogging #Kurinjali