മുക്കാളി:(vatakara.truevisionnews.com) കനത്തമഴ തുടരുന്നതിനാൽ മുക്കാളിയിൽ വെള്ളക്കെട്ട് രൂക്ഷം.
സെൻഡ്രൽ മുക്കാളിയിലെ കടകൾ വെള്ളത്തിലായി. ജ്യോതി മെഡിക്കൽസ്, സമീപത്തെ സ്റ്റേഷനറി കട, ബേക്കറി തുടങ്ങിയ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി. ഇതോടെ വ്യാപാരികൾ ബുദ്ധിമുട്ടിലായി.


കടക്കുള്ളിൽ വെള്ളം എത്തിയതിനാൽ കച്ചവടം നടത്താനാകാതെ കട പൂട്ടേണ്ട അവസ്ഥയിലാണ് വ്യാപാരികൾ.
മുക്കാളിയിലൂടെ റോഡിലൂടെയുള്ള വാഹന ഗതാഗതം ദുഷ്‌ക്കരമായി.
സെൻഡ്രൽ മുക്കാളിയിലെ റെയിൽവേ അണ്ടർ ബ്രിഡ്‌ജിനുള്ളിൽ പൂർണമായും വെള്ളം കയറി. അതിനാൽ ഇതുവഴിയുള്ള യാത്ര നിരോധിച്ചിട്ടുണ്ട്.
മഴ തുടരുകയാണെങ്കിൽ മുക്കാളി ടൗണിലേക്ക് ആളുകൾക്ക് എത്താനാകാത്ത അവസ്ഥയാകുമെന്ന് വ്യാപാരികൾ പറഞ്ഞു.
#heavy #rain #severe #waterlogging #mukali