മണിയൂർ: (vatakara.truevisionnews.com)കുറുന്തോടി പുതിയ പറമ്പത്ത് മീത്തൽ പരിസരത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ട സ്ത്രീകൾക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം.


കിഴക്കേടത്ത് താഴ ദിനേശന്റെ ഭാര്യ ശബ്‌നയ്ക്ക് കുത്തേറ്റു.
ഇന്ന് രാവിലെയാണ് ജോലി ചെയ്യുന്നവർക്കിടയിലേക്ക് കാട്ടുപന്നി ഓടിയടുത്തത്. തൊഴിലാളികളെ കുത്തിമറിച്ചിടുകയായിരുന്നു.
അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ഭയന്നു പോയ തൊഴിലാളികൾ ഓടി രക്ഷപ്പെട്ടത് കൊണ്ട് കൂടുതൽ അപകടം ഒഴിവായി.
കുത്തേറ്റ് നിലത്തു വീണു സാരമായി പരിക്കേറ്റ ശബ്‌നയെ വടകരയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഈ പ്രദേശത്ത് കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവാണ്.
ഇവ പെറ്റുപെരുകി കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് എത്തും മുമ്പ് ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
#Wild #boar #attack #Kurunthodi #worker #was #stabbed