തിരുവള്ളൂർ: (vatakara.truevisionnews.com)വർഷങ്ങളായി സമ്പാദ്യക്കുടുക്കയിൽ കരുതി വെച്ച തങ്ങളുടെ സമ്പാദ്യം മുഴുവൻ വയനാട് ദുരന്തബാധിതർക്ക് കൈമാറി കുരുന്നുകൾ മാതൃകയായി.
അൽ ബിർ സ്കൂളുകളുടെ കീഴിൽ വയനാട് ദുരന്തബാധിതർക്കായി ഒരുക്കുന്ന 'ബൈത്തുൽ ബിർ' പദ്ധതിയിലേക്കാണ് കാഞ്ഞിരാട്ടുതറ അൽബിർ സ്കൂളിലെ വിദ്യാർത്ഥികളായ മുഹമ്മദ്, നൈസ്, മെൻഹ മെഹദിൻ എന്നിവർ തങ്ങളുടെ ദീർഘകാലത്തെ സമ്പാദ്യം മാറ്റിവെച്ചത്.
ദുരന്തബാധിതരെ സഹായിക്കാനുള്ള കുഞ്ഞുമനസ്സുകളുടെ ആഗ്രഹത്തിനൊപ്പം ചേർന്നു നിൽക്കുകയായിരുന്നു അധ്യാപകരും രക്ഷിതാക്കളും.
മേമുണ്ട വരപ്പുറത്ത് സിയാദിൻ്റെയും റീഹയുടെയുംമകനാണ് മുഹമ്മദ്.
കാക്കുനി വടക്കയിൽറിയാസിൻറെയും അൻസിലയുടെയും മക്കളാണ് നൈസയും മെൻഹ മെഹ്‌ദിനും .
സമസ്ത വയനാട് സഹായനിധിയിലേകുള്ള തങ്ങളുടെ സമ്പാദ്യം വിദ്യാർത്ഥികൾ അൽബിർ ജില്ല കോർഡിനേറ്റർ സലാം റഹ്മാനി ഏറ്റുവാങ്ങി.
#Baitul #Bir #Project #children #transferred #their #long #term #savings #prepare #houses #disaster #victims