ആയഞ്ചേരി:(vatakara.truevisionnews.com)ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ആകെ താളം തെറ്റി റോഡുകളിലും, പൊതു ഇടങ്ങളിലും കൂട്ടിയിട്ടതിനാൽ പകർച്ചവ്യാധികളും, രോഗങ്ങളും പിടിപെടാൻ സാധ്യതയുള്ളതിനാൽ അടിയന്തര നടപടി ഉണ്ടാവണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് നേതൃത്വത്തിൽ ആയഞ്ചേരി ടൗണിൽ പ്രതിഷേധ കൂട്ടായമ സംഘടിപ്പിച്ചു.
സി.പി.എം ഏരിയാ സിക്രട്ടരി ടി.പി. ഗോപാലൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.
കെ. കെ. രാജൻ അധ്യക്ഷം വഹിച്ചു.
വി. ബാലൻ മാസ്റ്റർ, ടി.വി കുഞ്ഞിരാമൻ മാസ്റ്റർ, ടി.കെ രാഘവൻ, സി.എച്ച് ഹമീദ് മാസ്റ്റർ, പി.കെബാലൻ എന്നിവർ സംസാരിച്ചു.
#Ayanchery #Gram #Panchayat #waste #management #LDF #organized #protest #movement