---
title: "സ്റ്റാഫ് ഫിക്‌സേഷന്‍  ഉടന്‍ നടത്തണമെന്ന്  കെ.പി.എസ്.ടി.എ സബ് ജില്ലാ സമ്മേളനം"
english_title: " Staff fixation should be done immediately KPSTA Sub District Conference"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23004/staff-fixation-should-be-done-immediately-kpsta-sub-district-conference"
published_at: "2022-01-27T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f2cc62e4246_kpsta photo.jpg"
keywords: []
---

# സ്റ്റാഫ് ഫിക്‌സേഷന്‍  ഉടന്‍ നടത്തണമെന്ന്  കെ.പി.എസ്.ടി.എ സബ് ജില്ലാ സമ്മേളനം

> **Lead Summary:** **തോടന്നൂര്‍: **കെ.പി.എസ്.ടി.എ. തോടന്നൂര്‍ സബ് ജില്ലാ സമ്മേളനം കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം പി. എം. പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.2019 നു ശേഷം സ്റ്റാഫ് ഫിക്‌സേഷന്‍ നടന്നിട്ടില്ല. വര്‍ഷങ്ങളായി നിയമനംഗീകാരം ലഭിക്കാതെ നൂറുകണക്കിന് അധ്യാപകര്‍ ശമ്പളം ലഭിക്കാതെ ജോലിചെയ്യുന്നുണ്ടെന്നും കെ.പി.എസ്.ടി.എ കുറ്റപ്പെടുത്തി.

## Article Content

**തോടന്നൂര്‍: **കെ.പി.എസ്.ടി.എ. തോടന്നൂര്‍ സബ് ജില്ലാ സമ്മേളനം കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം പി. എം. പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.2019 നു ശേഷം സ്റ്റാഫ് ഫിക്‌സേഷന്‍ നടന്നിട്ടില്ല. വര്‍ഷങ്ങളായി നിയമനംഗീകാരം ലഭിക്കാതെ നൂറുകണക്കിന് അധ്യാപകര്‍ ശമ്പളം ലഭിക്കാതെ ജോലിചെയ്യുന്നുണ്ടെന്നും കെ.പി.എസ്.ടി.എ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ പല വിദ്യാലയങ്ങളിലും പ്രധാനധ്യാപകരില്ലാതെ നാഥനില്ലാക്കളരിയായി മാറിയെന്നും പ്രധാനാധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങളിലെ അവ്യക്തതകള്‍ നീക്കണമെന്നും കെ പിഎസ്ടിഎ ആവശ്യപ്പെട്ടു. പി.കെ.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

സബ് ജില്ലാ സെക്രട്ടറി ഹക്കീം.ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോഴിക്കോട് ജില്ല അധ്യാപക കായിക മേളയില്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മിഥുന്‍ നൊച്ചാട്, രജീഷ് എന്നിവരെ അനുമോദിച്ചു.

കെ പി. എസ്. ടി.എ സംസ്ഥാന കമ്മിറ്റി ഓഡിറ്റര്‍ വി.രാമചന്ദ്രന്‍ ഉപഹാരം നല്‍കി.ടി.അജിത് കുമാര്‍, അഷ്‌റഫ് .കെ, പ്രേംദാസ്, എ.കെ.സുനില്‍ കുമാര്‍, രാജീവന്‍ മാസ്റ്റര്‍,ഷിനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.പുതിയ കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ്: (പി.കെ.സുരേന്ദ്രന്‍), സെക്രട്ടറി: (ഹക്കീം .ടി), ട്രഷറര്‍: (രാഹുല്‍ സി.എ) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23004/staff-fixation-should-be-done-immediately-kpsta-sub-district-conference)