Sep 2, 2024 07:15 PM

ചോമ്പാൽ : (vatakara.truevisionnews.com)ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗത്തിന് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തമാക്കുന്നതിന് ആവശ്യമായ വിള പരിപാലന വിത്തുകളും ഉപകരണങ്ങളും സഹകരണം പ്രസ്ഥാനങ്ങളിലൂടെ ലഭ്യമാക്കിയാൽ കാർഷിക മേഖല പരിപോഷിപ്പിക്കപെടുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.

ചോമ്പാൽ സഹകരണ ബാങ്കിന്റെ കർഷക സേവന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കെ കെ രമ എംഎൽഎ അധ്യക്ഷയായി.വയനാട് പുനരുദ്ധാരണത്തിനും വിലങ്ങാട് സർവീസ് സഹകരണ ബാങ്കിനും ഉള്ള ധനസഹായം ബാങ്ക് പ്രസിഡന്റ് ലിനീഷ് പാലയാടൻ മന്ത്രിക്ക് കൈമാറി.

പി വിസുനീഷ പഞ്ചായത്ത്‌ പ്രസിഡന്റ്ആയിഷ ഉമ്മർ, വടകരഎആർ പി ഷിജു,കൃഷി ഓഫീസർ സ്വരൂപ്‌ ,സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ജെയ്സൺ,പികെ രാമചന്ദ്രൻ, മാട്ടാണ്ടി ബാലൻ,എടി ശ്രീധരൻ, എംപി ബാബു, പാമ്പള്ളി ബാലകൃഷ്ണൻ,

പ്രദീപ് ചോമ്പാല, , കെഎ സുരേന്ദ്രൻ, ഹാരിസ് മുക്കാളി, കോട്ടായി ശ്രീധരൻ, പ്രമോദ് കരിവയൽ, ശ്രീജേഷ്,മുബാസ് കല്ലേരി, ബാബു ഹരിപ്രസാദ്,എന്നിവർ സംസാരിച്ചു.

#Farmers #Service #Centre #Agriculture #sector #should #nurtured #Minister #AKSaseendran

Next TV

Top Stories