വടകര: (vatakara.truevisionnews.com)വയനാട് ദുരിത ബാധിതർക്ക് വീടൊരുക്കാൻ 23 ദിവസം കൊണ്ട് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി സമാഹരിച്ചത് 32,25,907 രൂപ (മുപ്പത്തിരണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരത്തി തൊള്ളായിരത്തി ഏഴ്) രൂപ.
ആക്രി ശേഖരണം, ചായക്കടകളും തട്ടുകടകളും നടത്തി സമാഹരിച്ച തുക, വിവിധ ചലഞ്ചുകൾ, ആഘോഷവേളകളിൽ മാറ്റിവെച്ചതെല്ലാം വയനാടിനായി കൈമാറി.
മീൻ വിൽപ്പന നടത്തിയും, ഐസ്ക്രീം വില്പനയും, ടാങ്ക് ക്ലീനിങ്, കുഞ്ഞുമക്കൾ കരുതിവച്ച സമ്പാദ്യം കൊടുക്കയും, ഇത്തരത്തിൽ വിവിധ പ്രവർത്തനങ്ങളിലൂടെയാണ് വടകര ബ്ലോക്ക് കമ്മിറ്റി വയനാടിനായി തുക സമാഹരിച്ചത്.
സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്, ജില്ലാ സെക്രട്ടറി പി സി ഷൈജു, ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ് എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.
ബ്ലോക്ക് പ്രസിഡൻ്റ് ആർ എസ് റിബേഷ് അധ്യക്ഷനായി.
ബ്ലോക്ക് സെക്രട്ടറി എൻ കെ വികേഷ്, ജില്ലാ കമ്മിറ്റി അംഗം സുഭിഷ,ബ്ലോക്ക് ട്രഷറർ ജനീഷ് എന്നിവർ സംസാരിച്ചു.
#DYFI #Vadakara #Block #Committee #collected #32,25,907 #Wayanad