Sep 4, 2024 11:47 AM

വടകര:(vatakara.truevisionnews.com)മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവാക്കളുടെ മരണം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ.

മുക്കാളി ടെലി ഫോണ്‍ എക്സ്ചേഞ്ചിനു സമീപം രാവിലെ 6.15 നാണ് അപകടം. കാര്‍ യാത്രക്കാരായ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസില്‍ ജൂബി (38), ന്യൂ മാഹി സ്വദേശി കളത്തില്‍ ഷിജില്‍ (40) എന്നിവരാണ് മരിച്ചത്.

അമേരിക്കയിൽ നിന്നും പുലർച്ചെ എത്തിയ ഷിജിലിനെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരുമ്പോഴാണ് അപകടം സംഭവിച്ചത്.

ജൂബിയാണ് കാർ ഓടിച്ചത്. കാറിൽ നിന്ന് തെറിച്ചുവീണ ഒരാൾ സംഭവ സ്ഥലത്തുതന്നെ മരിച്ചു. കാറിൽ കുടുങ്ങിയ മറ്റേയാളെ ഏറെ പണിപ്പെട്ടാണ് അഗ്നിരക്ഷാ സേന പുറത്തെടുത്തത്.

ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ വടകര ഗവ.മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

#Accident #Vadakara #death #youth #while #going #home #from #Karipur #investigation

Next TV

Top Stories