വടകര:(vatakara.truevisionnews.com) സിപി എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നാടിൻ്റെ അന്ത്യാഞ്ജലി.
സിപിഐ എം നേതൃത്വത്തിൽ വടകര നഗരസഭ തലത്തിലും ഏരിയയിലെ വിവിധ ലോക്കൽ കേന്ദ്രങ്ങളിലും സർവ കക്ഷി അനുശോചന യോഗം ചേർന്നു.
വടകരയിൽ അഞ്ച് വിളക്ക് ജങ്ഷനിൽ നിന്നും വിവിധ രാഷ്ട്രീയ പാർടി നേതാക്കളുടെ നേതൃത്വത്തിൽ ആരംഭിച്ച മൗനജാഥ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
തുടർന്ന് നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷയായി.
മുൻ മന്ത്രി സി കെ നാണു, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം സി ഭാസ്കരൻ, മനയത്ത് ചന്ദ്രൻ, ആർ സത്യൻ, അഡ്വ. ഐ മൂസ, എൻ പി അബ്ദുള്ള ഹാജി, പി വിജയബാബു, സതീശൻ കുരിയാടി, ടി വി ബാലകൃഷ്ണൻ, വി ഗോപാലൻ, എടയത്ത് ശ്രീധരൻ, പി കെ ശശി എന്നിവർ സംസാരിച്ചു.
സിപിഐ എം ഏരിയ സെക്രട്ടറി ടി പി ഗോപാലൻ സ്വാഗതം പറഞ്ഞു.
മേമുണ്ട ലോക്കലിൽ നടന്ന സവ്വകക്ഷി അനുശോചന യോഗത്തിൽ പഞ്ചായത്തംഗം കെ കെ സിമി അധ്യക്ഷയായി.
എം നാരായണൻ, പ്രകാശ്കുമാർ, ടി അമാർനാഥ്, മോഹൻദാസ്, വി പി മുരളി തുടങ്ങിയവർ സംസാരിച്ചു.
കോട്ടപ്പള്ളിയിൽ ടി വി സഫീറ അധ്യക്ഷയായി.
ഹംസ വായേരി, അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, എ മോഹനൻ, ബവിത്ത് മലോൽ തുടങ്ങിയവർ സംസാരിച്ചു. പൊൻമേരി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ കല്ലേരിയിൽ ചേർന്ന അനുശോചന യോഗത്തിൽ പഞ്ചായത്തംഗം ടി സജിത്ത് അധ്യക്ഷനായി.
വി ടി ബാലൻ, വി ബാലൻ, വരിക്കോളി പത്മനാഭൻ, സി സി കുഞ്ഞബ്ദുളള തുടങ്ങിയവർ സംസാരിച്ചു.
ആയഞ്ചേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ അബ്ദുൾ ഹമീദ് അധ്യക്ഷനായി.
ടി വി കുഞ്ഞിരാമൻ, കെ സോമൻ, കിളിയമ്മൽ കുഞ്ഞബ്ദുളള, കണ്ണോത്ത് ദാമോദരൻ, രാമദാസ് മണലേരി തുടങ്ങിയവർ സംസാരിച്ചു.
മണിയൂരിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി ഗീത അധ്യക്ഷയായി. കെ കെ പ്രദീപൻ, കൊളായി രാമചന്ദ്രൻ, നസീർ മൗലവി, എസ് കെ സുനിൽ തുടങ്ങിയവർ സംസാരിച്ചു.
പതിയാരക്കരയിൽ ടി പി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. ടി സി രമേശൻ, പ്രമോദ് കോണിച്ചേരി, സി വി അജിത്ത്, ഒ പി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
അനുശോചിച്ചു.
#Nation #pays #tribute #SitaramYechury #Various #political #party #leaders #organized #silent #march #Vadakara