തിരുവള്ളൂർ:(vatakara.truevisionnews.com)തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിജയപാഠത്തിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തിലെ ഇരുപത് വിദ്യാലയങ്ങളിലെ ഒന്നാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായ് ഒരുക്കിയ ഒന്നാന്തരംവര വരവർണ്ണ വിസ്മയങ്ങളുടെ മഴവില്ല് അഴക് തീർത്തു.


അഞ്ചൂറോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കാളികളായി.
കോട്ടപ്പള്ളി എൽ.പി സ്‌കൂളിൽ പ്രശസ്ത ചിത്രകാരൻ വേണു ചീക്കോന്ന് പഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എഫ് എം മുനീർ , സ്ഥിരം സമിതി അധ്യക്ഷരായ കെ.വി.ഷഹനാസ് , പി.അബ്ദുറഹ്മാൻ , നിഷില കോരപ്പാണ്ടി, ജനപ്രതിനിധികളായ കെ.സി നബീല , ബവിത്ത് മലോൽ, പി.പി.രാജൻ, പി.സി. ഹാജറ, ഹെഡ്മാസ്റ്റർ ഒ എം അശോകൻ, പി.ടി.എ.പ്രസിഡന്റ് പി.ടി ഹംസ, നിടുംകുനി രാജൻ, ടി.സാജിദ ആശംസ നേർന്നു.
#success #lesson #rainbow #colorful #surprises #finished #Onnantaramvara