ചോറോട്:(vatakara.truevisionnews.com) മാലിന്യമുക്തം നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായ് ടൗൺ ശുചീകരണ പരിപാടി സംഘടിപ്പിക്കുന്നു.
നവംബർ 1 ന് പത്ത് ശതമാനം ശുചിത്വ ടൗൺ പ്രഖ്യാപനത്തിൻ്റെ ഭാഗമായ് ചോറോട് ഗ്രാമപഞ്ചായത്ത് വള്ളിക്കാട്ടിൽ പദ്ധതി നടപ്പിലാക്കുന്നു.
കച്ചവട സ്ഥാപനങ്ങൾ, വർക്ക് ഷോപ്പുകൾ മറ്റ് സ്ഥാപനങ്ങൾ ശുചീകരിക്കുക, ജൈവ-അജൈവ മാലിന്യ സംസ്കരണത്തിന് സംവിധാനമൊരുക്കുക, വെയ്സ്റ്റ് ബിന്നുകൾ സ്ഥാപിക്കുക, ഹരിത സേനക്ക് യൂസർ ഫീ നൂറ് ശതമാനമാക്കുക, പൊതുസ്ഥലങ്ങൾ ശുചീകരിച്ച് സൗന്ദര്യവൽക്കരണം നടത്തുക, കെട്ടിടങ്ങളിലും വീടുകളിലും സ്ഥാപനങ്ങളിലും ചെടികൾ വെച്ച് പിടിപ്പിച്ച് ശുചിത്വവും സുന്ദരവുമായ ടൗൺ എല്ലാ കാലത്തും നിലനിർക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
നടത്തിപ്പിനായ് സ്വാഗത സംഘം രൂപികരിച്ചു.
പരിപാടി ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ആരോഗ്യം - വിദ്യാഭ്യാസം സ്ഥിരം സമിതി ചെയർമാൻ സി.നാരായണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.മധുസൂദനൻ, ശ്യാമള പൂവേരി, മെമ്പർ മനീഷ് കുമാർ ടി.പി., എച്ച്.ഐ ലിൻഷി. കെ.പിരാജിവൻ മാസ്റ്റർ, വി.പി ശശി,ഷൗക്കത്ത്, പ്രജിത്ത് പി.പി, ബീന. എൻ, രാജേഷ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
ഒക്ടോബർ 26 ന് ശുചീകരണ പ്രവൃത്തികൾ ആരംഭിക്കും. 25 ന് വൈകുന്നേരം 3.30 ന് വിളംബര ജാഥ നടത്തും.
#ready #change #vallikad #town #ten #percent #cleanliness #status