---
title: "#Arthousefilimsocitey | ആർട്ട് ഹൗസ് വടകര സംഘടിപ്പിക്കുന്ന ചലച്ചിത്ര പ്രദർശനത്തിന് നാളെ തുടക്കം"
english_title: "#film #exhibition #organized #Art #House #Vadakara #start #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/252476/film-exhibition-organized-art-house-vadakara-start-tomorrow"
published_at: "2024-11-28T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6748a325b0ddf_FILIMFESTIVAL.jpg"
keywords: []
---

# #Arthousefilimsocitey | ആർട്ട് ഹൗസ് വടകര സംഘടിപ്പിക്കുന്ന ചലച്ചിത്ര പ്രദർശനത്തിന് നാളെ തുടക്കം

> **Lead Summary:** **വടകര: ** ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ രണ്ട് മലയാള ചലച്ചിത്രങ്ങൾ നവംബർ 29 വെള്ളിയാഴ്ചയും നവംബർ 30 ശനിയാഴ്ച്ചയുമായി വടകര മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കുന്നു.

## Article Content

**വടകര: ** ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ രണ്ട് മലയാള ചലച്ചിത്രങ്ങൾ നവംബർ 29 വെള്ളിയാഴ്ചയും നവംബർ 30 ശനിയാഴ്ച്ചയുമായി വടകര മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കുന്നു.

ആർട്ട് ഹൗസ് ഫിലിം സൊസൈറ്റിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. രണ്ട് ദിവസവും വൈകീട്ട് 5 മണിക്കാണ് പ്രദർശനം ആരംഭിക്കുക.

> സന്തോഷ് ബാബു സേനനും സതീഷ് ബാബുസേനനും ചേർന്ന് സംവിധാനം ചെയ്ത ചിത്രം "ആനന്ദ് മൊണാലിസ മരണവും കാത്ത്" വെള്ളിയാഴ്ച്ച പ്രദർശിപ്പിക്കും.

> ശനിയാഴ്ച്ച പ്രിയനന്ദനൻ സംവിധാനം ചെയ്ത "ധബാരി ക്യുരുവി" യുടെ പ്രദർശനവും ഉണ്ടാവും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/252476/film-exhibition-organized-art-house-vadakara-start-tomorrow)