വടകര: (vatakara.truevisionnews.com) സർഗാത്മകത കൊണ്ട് ഉദ്ദേശിക്കുന്നത് മാനവികതയെ വളർത്തുക എന്നതാണ്അ.
തിനാൽ തന്നെ സർഗാത്മകതയെ വളർത്തുവാൻ ഒരു പക്ഷെ മറ്റൊരളേക്കാൾ കൂടുതൽ കഴിയുന്നത് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമാണെന്ന് എഴുത്തുക്കാരൻ യു കെ കുമാരൻ.
കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിന്റെ രണ്ടാം അദ്ധ്യായത്തിൽ 'മനുഷ്യൻ ചരിത്രം നോവൽ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ചൂരൽമല' എന്ന കഥയിൽ പോലും മാനവികത എന്ന ഭാവത്തെ ഏറ്റവും ശക്തമായി തന്നെ അതിൽ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏതു കാലഘട്ടത്തിലും മനുഷ്യത്വമില്ലാതെ മാനവികതയില്ലാതെ ഒരിക്കൽ പോലും നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് അദ്ദേഹം വിവരിച്ചു.
തന്റെ രചനകളിൽ മാനവികതയുടെ സാന്നിധ്യം എന്ന മോഡറേറ്ററിന്റെ ചോദ്യത്തിനുള്ള മറുപടിയായി
തന്റെ രചനകളിലൊന്നും തന്നെ മാനവികത എന്നുള്ള ഭാവം ബോധപൂർവ്വം വരുന്നതല്ല എന്നും ഇത്രയും കാലം ജീവിച്ചതിന്റെ അടിസ്ഥാനത്തിൽ നിന്നും തന്നെ കൊണ്ടെത്തിച്ച ചില ബോധ്യങ്ങളിൽ നിന്ന് വരുന്നതാണെന്നും അതിനാലാണ് അത്തരം നിലപാടുകൾ എഴുതുവാൻ പ്രേരണ എന്നും അദ്ദേഹം വ്യക്തമാക്കി.
വേദിയിൽ യു കെ കുമാരന്റെ പുതിയ രചനയായ 'നിങ്ങളുടെ വിരലൊന്നു നീട്ടിയിരുന്നെങ്കിൽ' എന്ന പുസ്തകം കൽപ്പറ്റ നാരായണൻ ഐ മൂസയ്ക്ക് നൽകി പ്രകാശനം ചെയ്തു.
അഡ്വ.കെ എം രഘുനാഥ് സ്വാഗതവും,ഇസ്മായിൽ ചില്ല നന്ദിയും പറഞ്ഞു. പ്രതാപൻ തായാട്ട് മോഡറേറ്ററായി.
#'Humanity #developed #work #creative #field #UKKumaran