ആയഞ്ചേരി: (vatakara.truevisionnews.com) ഇന്ത്യയിലെ കോടിക്കണക്കിന് പാവപ്പെട്ട തൊഴിലാളികളുടെ കണ്ണീരൊപ്പാന്ന തൊഴിലുറപ്പ് പദ്ധതിയുടെ ഉപജ്ഞാതാവ് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് .
2025-26 സാമ്പത്തിക വർഷത്തിൽ 7,55, 35000 രൂപയുടെ ആക്ഷൻ പ്ലാൻ പൊതു ഗ്രാമസഭയിൽ പ്രസിഡന്റ് എൻ. അബ്ദുൽഹമീദ് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ വെള്ളിലാട്ട് അഷറഫിന് നൽകി പ്രകാശനം ചെയ്തു.
തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് തൊഴിലിന് അപക്ഷിക്കുന്ന എല്ലാവർക്കും 100 തൊഴിൽ ദിനം ലഭിക്കുന്ന തരത്തിലാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.
മണ്ണ് ജല സംരക്ഷണ പ്രവർത്തികൾക്കും തോടിൻ്റെ പാർശ്വഭിത്തികൾ കയർ ഭൂവസ്ത്രം വിരിച്ച് തെളിനീർ ഒഴുക്കുന്ന പ്രവർത്തനത്തിനും ഊന്നൽ നൽകിയിട്ടുണ്ട്.
കിണർ, ആട്ടിൻ കൂട്, തൊഴുത്ത്, ദ്രവമാലിന്യ പരിപാലനത്തിന് പിറ്റ് കമ്പോസ്റ്റ്, ഭൂഗർഭജലവർദ്ധനവിന് കിണർ റീച്ചാർജ്ജിങ്ങ്, ഫാം പോണ്ടുകൾ, തീറ്റപ്പുൽകൃഷി, ജൈവകമ്പോസ്റ്റ്പിറ്റ്, ക്ഷീരമേഖലയ്ക്ക് അസോള ടാങ്ക്, കോഴിക്കൂട് നിർമ്മാണം തുടങ്ങിയവയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്.
ലൈഫ് ഭവന പദ്ധതിയിലെ മുഴുവൻ പേർക്കും 90 ദിവസം തൊഴിൽ ലഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ക്ഷേമകാര്യസ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ പി.എം ലതിക, മെമ്പർ എ. സുരേന്ദ്രൻ, എ. ഇ ഗോകുൽ എസ്. ആർ, ഓവർസിയർമാരായ മുജീബ് റഹ് മാൻ പി, അനഘ വി.എസ്, അക്കൗണ്ടൻ്റുമാരായ ഷക്കീൽ വി. പി , അംജദ് കാട്ടിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
#Released #Ayanchery #GramPanchayat #prepared #action #plan #worth #seven #half #crores #Employment #Guarantee #Scheme.