വടകര: (vatakara.truevisionnews.com) ലയൺസ് ക്ലബ്ബ് ഓഫ് വടകരയും എ ആർ നഗർ റസിഡൻസ് അസോസിയേഷനും ജെടിഎസ് നഗർ റസിഡൻസ് അസോസിയേഷനും സംയുക്തമായി കോഴിക്കോട് കോം ട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര- തിമിര പരിശോധന ക്യാമ്പ് നടത്തി.
ലയൺ ഫസ്റ്റ് വൈസ് പ്രസിഡന്റ് രവി ഗുപ്ത ഉദ്ഘാടനം ചെയ്തു.
വടകര ലയൺസ് ക്ലബ്ബ് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കെ.സുജിത്ത്, രാംദാസ്, സുഹാന സനത്ത്, പി.പി.സുരേന്ദ്രൻ, റഫീഖ് വടക്കയിൽ, ബാബു എരഞ്ഞിക്കൽ, പി.പി.രാഘവൻ, അജിത് പാലയാട്ട്, വാസു പുറമേരി, കെ.ബാലൻ, ബേബി സുധ, ഗീതാഞ്ജലി, സനത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.
#Medical #Camp #free #eye #cataract #checkup #camp #conducted