---
title: "#ElampiladAgroIndustrial | പുഞ്ചകൃഷി; എളമ്പിലാട് കാർഷിക വ്യാവസായിക ഉൽപ്പാദക വിതരണ സംഘം ഞാറ് നടീൽ ഉത്സവം സംഘടിപ്പിച്ചു "
english_title: "#Punchakrishi #Elampilad #Agro #Industrial #Producer #Distribution #Group #organized #Njaar #Natile #Utsav #Sunday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/263582/punchakrishi-elampilad-agro-industrial-producer-distribution-group-organized-njaar-natile-utsav-sunday"
published_at: "2025-01-15T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678783414a2ea_njaar_naddeel.jpg"
keywords: []
---

# #ElampiladAgroIndustrial | പുഞ്ചകൃഷി; എളമ്പിലാട് കാർഷിക വ്യാവസായിക ഉൽപ്പാദക വിതരണ സംഘം ഞാറ് നടീൽ ഉത്സവം സംഘടിപ്പിച്ചു 

> **Lead Summary:** **മണിയൂർ: ** എളമ്പിലാട് കാർഷിക വ്യാവസായിക ഉൽപ്പാദക വിതരണ സംഘം ചെരണ്ടത്തൂർ ചിറയിൽ എട്ടേക്കറിൽ നടത്തുന്ന പുഞ്ചകൃഷിയുടെ ഞാറ് നടീൽ ഉത്സവം നടത്തി.

## Article Content

**മണിയൂർ: ** എളമ്പിലാട് കാർഷിക വ്യാവസായിക ഉൽപ്പാദക വിതരണ സംഘം ചെരണ്ടത്തൂർ ചിറയിൽ എട്ടേക്കറിൽ നടത്തുന്ന പുഞ്ചകൃഷിയുടെ ഞാറ് നടീൽ ഉത്സവം നടത്തി.

മണിയൂർ കൃഷി ഓഫീസർ ശ്രീലക്ഷ്മി ഉദ്ഘാടനംചെയ്തു.

പെരുംതോട്ടത്തിൽതാഴ, കണ്ണമ്പത്ത്‌താഴ ഭാഗത്താണ് കൃഷി ഇറക്കുന്നത്.

ഇ വി പക്രൻ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ഷൈനി, കെ ശശിധരൻ, കൃഷി അസിസ്റ്റന്റ് അനൂപ്, എം പി ബാലകൃഷ്ണൻ, സി പി സുനിത തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/263582/punchakrishi-elampilad-agro-industrial-producer-distribution-group-organized-njaar-natile-utsav-sunday)