ചോമ്പാല: (vatakara.truevisionnews.com) ഗ്രാമ, ബ്ലോക്ക്, ജില്ല കേരളോൽസവത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച കലാ കായിക പ്രതിഭകളെ ചോമ്പാൽ കമ്പയിൻ സ്പോർട്സ് ക്ലബ്ബ് ആദരിച്ചു.


കുഞ്ഞിപ്പള്ളി നാദവർധിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഇന്ത്യൻ ക്രിക്കറ്റ് എ ടീം ഫീൽഡിങ്ങ് കോച്ച് മസ്ഹർ മൊയ്തു ഉദ്ഘാടനം ചെയ്തു.
പുതിയ കായിക പ്രതിഭകളെ കണ്ടെത്താൻ ക്ലബ്ബുകൾക്ക് പ്രത്യേക മാജിക്കൽ ശക്തിയുണ്ട്.
ശാരിരികവും മാനസിക ക്ഷമതയുമുള്ള സമൂഹത്തെ വാർത്ത് എടുക്കാനുള്ള കടമ ക്ലബുകൾ എറ്റെടുക്കണമെന്നും മസ്ഹർ മൊയ്തു പറഞ്ഞു.
സമ്മാനദാനം കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഫിജാസ് അഹ്മദ് നടത്തി.
ക്ലബ്ബ് പ്രസിഡൻ്റ് പ്രദീപ് ചോമ്പാല അധ്യഷത വഹിച്ചു.
കെ. ജഗൻ മോഹൻ, ബി കെ റൂഫൈയിദ് , വി.കെ ഷഫീർ , പി പി ഷിഹാബുദ്ദീൻ, എൻ കെ ശ്രീജയൻ. വി കെ ഇക് ലാസ്,കെ ഷാനിദ് എന്നിവർ സംസാരിച്ചു
#Kerala #Festival #Tribute #winners #arts #sports #shown #best #performance