അഴിയൂർ: (vatakara.truevisionnews.com) റേഷന്‍ വിതരണ മേഖലയിലെ ഗുരുതരമായ പ്രതിസന്ധി മൂലം സാധാരണ ജനങ്ങളുടെ അന്നം മുട്ടുന്ന അവസ്ഥയിലായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാടിനെതിരേ എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴിയൂർ ചുങ്കത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു.


നാളിതുവരെയുണ്ടാവാത്ത തരത്തിലുള്ള കടുത്ത പ്രതിസന്ധിയാണ് പൊതുവിതരണ മേഖല നേരിടുന്നത്.
സ്ഥിതി സങ്കീര്‍ണമായിട്ടും സത്വരമായ പരിഹാരം കാണുന്നതില്‍ മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല.
ഈ വിഷയത്തില്‍ അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സമീർ കുനിയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി മനാഫ് കുഞ്ഞിപ്പള്ളി,അൻസാർ യാസർ,സാഹിർ പി,സനൂജ് ബാബരി,സീനത്ത് ബഷീർ,സബാദ് വിപി,റഹീസ് ബാബരി എന്നിവർ നേതൃത്വം നൽകി.
#Rationshop #standstill #SDPI #organizes #protest #govts