ആയഞ്ചേരി: (vatakara.truevisionnews.com) കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ആയിരുന്ന കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ സ്വദേശമായ കടമേരിയിൽ നടന്ന ആണ്ട്അനുസ്മരണ പരിപാടിയുടെ സമാപന സമ്മേളനം എസ് വൈ എഫ് കേന്ദ്ര സമിതി ചെയർമാൻ സയ്യിദ് ഹസൻ സഖാഫ് തങ്ങൾ ഉദ്ഘാടനം ചെയ്തു.


കെ.സൂപ്പി മുസലിയാർ അധ്യക്ഷത വഹിച്ചു. അഹ്മദ് ബാഖവി അരൂർ,ടി.എച്ച്.മസ്ഊദ് ഫലാഹി പാറക്കടവ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
മുഹമ്മദ് കോയ തങ്ങൾ ജാതിയേരി,സയ്യിദ് ഇബിച്ചി തങ്ങൾ, തണ്ടാംകണ്ടി അമ്മദ് മുസ്ലിയാർ, ഖാസിംഫലാഹി, എ.പി. അബ്ദുള്ള മുസ്ലിയാർ, ആർ. ജാഫർ മാസ്റ്റർ, ആശിഖ് ഫലാഹി,സുബൈർ പെരുമുണ്ടശ്ശേരി, അബ്ദുല്ല ഫലാഹി, റഹീം.വി.വി, ജാബിർ.എം.കെ, റാഷിദ് വഹബി, ബശീർ.ടി.കെ, ഒ.റശീദ് മാസ്റ്റർ, അഹമ്മദ് കടമേരി എന്നിവർ സംബന്ധിച്ചു.
ശംസുൽ ഉലമാ കീഴന ഓർ എന്ന പേരിൽ ജീവചരിത്ര ഗ്രന്ഥം രചിച്ച റഹീം ഫൈസി മട്ടന്നൂരിന് എസ്.വൈ.എഫ് മേഖല കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരം തങ്ങൾ സമ്മാനിച്ചു.
#anniversary #commemoration #Kadameri #concluded