വടകര: (vatakara.truevisionnews.com) ദിശ തെറ്റിച്ചുവന്ന ബൈക്ക് യാത്രക്കാരനെ തടഞ്ഞ വനിതാ ഹോംഗാർഡിനെ ബൈക്കിടിപ്പിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. ആവള പൗർണമിയിൽ സുനിലാണ് വെള്ളിയാഴ്ച എടോടി ജങ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡിനെ ബൈക്കിടിച്ച് പരിക്കേൽപ്പിച്ചത്.


പുതിയ സ്റ്റാൻഡ് ഭാഗത്തു നിന്ന് ദിശ തെറ്റിച്ചുവന്ന ബൈക്ക് യാത്രക്കാരനെ തടയുന്നതിനിടെ ഹോം ഗാർഡിന്റെ കാലിൽ ബൈക്ക് കയറിയിറങ്ങുകയായിരുന്നു. ഇതിനിടെ യുവാവ് അശ്ലീലം പറയുകയും ചെയ്തു.
സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഹോംഗാർഡിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും അപായപ്പെടുത്താൻ ശ്രമിച്ചതിനുമാണ് കേസെടുത്തത്.
#Youth #arrested #injuring #female #home #guard #bike #Edodi