വടകര: (vatakara.truevisionnews.com) ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായിരുന്ന മൂരാട് ദാമോദരന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു.കേളു ഏട്ടൻ, പി പി ശങ്കരൻ സ്മാരകത്തിൽ ഫെഡറേഷൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ജനാർദനൻ ഉദ്ഘാടനംചെയ്തു.


ജില്ലാ സെക്രട്ടറി രാമകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ടി പി നസിബ റായ് അധ്യക്ഷയായി.സംസ്ഥാന വൈസ് പ്രസിഡൻ്റ് ഖദിജ ഹംസ, സംസ്ഥാന കമ്മിറ്റി അംഗം പി എം ലക്ഷ്മണൻ എന്നിവർ സംസാരി ച്ചു. പി വി ചന്ദ്രൻ സ്വാഗതം പറഞ്ഞു.
#Murad #Damodarans #first #death #anniversary #observed