ചാനിയം കടവ്: (vatakara.truevisionnews.com) പുലയർ കണ്ടി തേവർ വെള്ളൻ മുത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചാനിയം കടവ് ഫെസ്റ്റിന്റെ രണ്ടാം ദിവസം കളരിപ്പയറ്റ് മത്സരം നടന്നു.


എട്ട് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ വില്യാപ്പള്ളി ചൂരക്കൊടി കളരി സംഘം, നാദാപുരം എ കെ ജി എസ് കളരി സംഘം, കാവുംതറ യോദ്ധ കളരി സംഘം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഒന്നാം സ്ഥാനം നേടിയവർക്ക് കെ വി കുമാരൻ സ്മാരക ട്രോഫിയും ക്യാഷ് അവാർഡും രണ്ടാം സ്ഥാനം നേടിയവർക്ക് കെ പി വിനോദൻ സ്മാരക ട്രോഫിയും ക്യാഷ് അവാർഡും മൂന്നാം സ്ഥാനം നേടിയവർക്ക് എൻ എം വിജീഷ് സ്മാരക ട്രോഫിയും ക്യാഷ് അവാർഡും നൽകി.
പരിപാടി പത്മശ്രീ മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രസീന അരുകുറുങ്ങോട്ട് അധ്യക്ഷയായി. ജനറൽ കൺവീനർ കെ ശശീന്ദ്രൻ, ടി കെ ബാലൻ, പ്രോഗ്രാം കൺവീനർ എം കെ അജേഷ്, എൻ കെ പ്രജീഷ്, കെ വി ശ്രീലേഷ്, ടി പി സതീഷ്, കെ എം ലിബീഷ്, വി കെ സത്യൻ, എൻ കെ ലിജീഷ്, മനോജ് തുരുത്തി, മുനീർ കുണ്ടാറ്റിൽ തുടങ്ങിയവർ സംസാരിച്ചു. ഫെസ്റ്റിന്റെ നാലാം ദിവസമായ 18 ചൊവ്വാഴ്ച പ്രാദേശിക കലാകാരന്മാർ ഒരുക്കുന്ന നൃത്ത സംഗീത രാവ് അരങ്ങേറും.
#Chaniyamkadav #Fest #excitement #Kalaripayat #competitions #held #second #day