തിരുവള്ളൂർ : വികസന വരയോട് മുഖം തിരിച്ച് തിരുവള്ളൂർ പഞ്ചായത്തിനെതിരെ സമാന്തരവര സംഘടിപ്പിച്ച് എൽ ഡി എഫ്കേരള സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 'വികസന വരകൾ 'എന്ന പേരിൽ വികസന പ്രവർത്തനങ്ങളെ അടയാളപ്പെടുത്താവുന്ന സമൂഹ ചിത്രരചന സംഘടിപ്പിക്കാൻ സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ മെയ് നാലിന് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വികസന വര സംഘടിപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനവും എടുത്തിരുന്നു.


എന്നാൽ പ്രസ്തുത ദിവസം പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ഉൾപ്പെടെയുള്ള പഞ്ചായത്ത് ഭരണനേതൃത്വം പരിപാടിക്ക് എത്തിയില്ല. പഞ്ചായത്ത് പരിധിയിലെ വിദ്യാർത്ഥികളെ ഉൾപ്പെടെയുള്ളവരെ പരിപാടിയിലേക്ക് കൊണ്ടുവരാൻ പഞ്ചായത്ത് ശ്രദ്ധിച്ചുമില്ല. ഈ സാഹചര്യത്തിലാണ് എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ തിരുവള്ളൂരിൽ സമാന്തര വികസനവര സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ,പ്രാദേശിക ചിത്രകാരന്മാർ,എന്നിവർ സാമൂഹ്യ പശ്ചാത്തല മേഖലകളിലെ വികസന പ്രവർത്തനങ്ങൾ ചിത്രീകരിച്ചു.
തുടർന്ന് നടന്ന പ്രതിഷേധ യോഗം എൽഡിഎഫ് തിരുവള്ളൂർ പഞ്ചായത്ത് കൺവീനർ എൻ കെ അഖിലേഷ് ഉദ്ഘാടനം ചെയ്തു. ഹംസ വായേരി സ്വാഗതവും പി പി രാജൻ അധ്യക്ഷനുമായി. ഗോപിനാരായണൻ, വള്ളിൽ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാരായ ടി വി സഫീറ, പ്രസിന അരുക്കുറങ്ങോട്ട് , രമ്യ പുലക്കുന്നുമ്മൽ, ഗീത പനയുള്ളതിൽ, കെ വി ഗോപാലൻ, സി വി രവീന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു
Thiruvallur Panchayath avoid development LDF organizes parallel development