പകപോക്കൽ കൂടിപ്പോയി..! മകനോടുള്ള വിരോധം തീർത്തത് വയോധികനെ മർദ്ദിച്ച് വീട് കത്തിച്ച്; കാപ്പാ പ്രതി പിടിയിൽ
adimage

പകപോക്കൽ കൂടിപ്പോയി..! മകനോടുള്ള വിരോധം തീർത്തത് വയോധികനെ മർദ്ദിച്ച് വീട് കത്തിച്ച്; കാപ്പാ പ്രതി പിടിയിൽ

പകപോക്കൽ കൂടിപ്പോയി..! മകനോടുള്ള വിരോധം തീർത്തത് വയോധികനെ മർദ്ദിച്ച് വീട് കത്തിച്ച്; കാപ്പാ പ്രതി പിടിയിൽ adimage
2026-07-23T08:34:00 | By Susmitha Surendran
#Kottayam News #Pathanadu #Arson #Karukachal Police #Crime News #Kerala

കങ്ങഴ: (https://truevisionnews.com/) കോട്ടയം കങ്ങഴയിൽ വ്യക്തിവിരോധത്തെത്തുടർന്ന് അയൽവാസിയുടെ വീടിന് തീയിട്ട് യുവാവ് . സംഭവത്തിൽ വീട്ടുടമസ്ഥന് ഗുരുതരമായി പരിക്കേറ്റു. പത്തനാട് കിഴക്കേമുറിയിൽ സൂരജ് വി.നായരെ (37) കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു.

പത്തനാട് കുടപ്പനക്കുന്നേൽ രാധാകൃഷ്ണപിള്ളയ്ക്കാണ് (64) പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 9:45-ഓടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. രാധാകൃഷ്ണപിള്ളയുടെ മകനോടുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. മകനെ അന്വേഷിച്ചെത്തിയ സൂരജ് വീട്ടിൽ ബഹളമുണ്ടാക്കുകയും ഒറ്റയ്ക്കായിരുന്ന രാധാകൃഷ്ണപിള്ളയെ ക്രൂരമായി മർദ്ദിച്ച ശേഷം വീടിന് തീയിടുകയുമായിരുന്നു.

ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചതും പരിക്കേറ്റ രാധാകൃഷ്ണപിള്ളയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. ആക്രമണത്തിൽ അടുക്കള ഒഴികെയുള്ള മുറികളും മുഴുവൻ വീട്ടുപകരണങ്ങളും പൂർണ്ണമായി കത്തിനശിച്ചു.

വിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ കറുകച്ചാൽ പോലീസ് സമീപത്തുണ്ടായിരുന്ന പ്രതി സൂരജിനെ അതിവേഗം പിടുകൂടുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളുടെ പേരിൽ പോലീസ് കാപ്പാ (KAAPA) നടപടികൾ സ്വീകരിച്ചുവരികയായിരുന്നു. തുടർനടപടികൾക്ക് ശേഷം പ്രതിയെ റിമാൻഡ് ചെയ്തു. കറുകച്ചാൽ എസ്.എച്ച്.ഒ. എസ്. രാജേഷ്, എസ്.ഐ. ടി.എസ്. ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Content Highlight: Man Sets Neighbour's House on Fire in Pathanadu, Arrested by Karukachal Police

#Kottayam News #Pathanadu #Arson #Karukachal Police #Crime News #Kerala

adimage

Next TV

Related Stories
സ്ത്രീയോട് എന്നല്ല ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല, 'തീവ്രത' എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല- വിതുമ്പി പി.കെ. ശ്രീമതി

Jul 23, 2026 11:00 AM

സ്ത്രീയോട് എന്നല്ല ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല, 'തീവ്രത' എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല- വിതുമ്പി പി.കെ. ശ്രീമതി

"എംഎൽഎയുടെ ഭാര്യയായി പെൻഷൻ വാങ്ങുന്നു" എന്ന വ്യാജ പ്രചാരണത്തിനെതിരെ മുൻമന്ത്രി പി.കെ. ശ്രീമതി. യൂട്യൂബ് ചാനലുകൾക്ക് എതിരെ...

Read More >>
ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിക്ക് സർക്കാർ

Jul 23, 2026 10:48 AM

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിക്ക് സർക്കാർ

ആലപ്പുഴയിലെ ഗൺമാൻ മർദ്ദനക്കേസ് അട്ടിമറിച്ചെന്ന എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ സർക്കാർ നടപടിക്ക്....

Read More >>
വേളാങ്കണ്ണി യാത്ര ഇനി കൂടുതൽ എളുപ്പം; ഭക്തർക്കായ് കിടിലൻ പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ

Jul 23, 2026 10:35 AM

വേളാങ്കണ്ണി യാത്ര ഇനി കൂടുതൽ എളുപ്പം; ഭക്തർക്കായ് കിടിലൻ പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ

വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയ തിരുനാളിന് ദക്ഷിണ റെയിൽവേ സ്പെഷ്യൽ ട്രെയിൻ. എറണാകുളം ജംഗ്ഷനിൽ നിന്ന് ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിൽ...

Read More >>
adimage
ഒളിച്ചിട്ടും രക്ഷയില്ല ...! തലശ്ശേരി സഹകരണ സംഘം കോടി തട്ടിപ്പ്: ഒളിവിൽ പോയ സെക്രട്ടറി രാമേശ്വരത്ത് പിടിയിൽ

Jul 23, 2026 10:34 AM

ഒളിച്ചിട്ടും രക്ഷയില്ല ...! തലശ്ശേരി സഹകരണ സംഘം കോടി തട്ടിപ്പ്: ഒളിവിൽ പോയ സെക്രട്ടറി രാമേശ്വരത്ത് പിടിയിൽ

തലശ്ശേരി വ്യാപാരി സഹകരണ സംഘത്തിലെ 4.5 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ സെക്രട്ടറി കെ.സി. ജ്യോതിഷ് അറസ്റ്റിൽ. അമിത പലിശ വാഗ്ദാനം നൽകി പണം തട്ടിയ ശേഷം...

Read More >>
ജൂലൈയിലെ എക്കാലത്തെയും ഉയർന്ന നിരക്കിൽ; തുടർച്ചയായ ആറാം ദിവസവും സ്വർണവില കുത്തനെ കൂടി!

Jul 23, 2026 10:11 AM

ജൂലൈയിലെ എക്കാലത്തെയും ഉയർന്ന നിരക്കിൽ; തുടർച്ചയായ ആറാം ദിവസവും സ്വർണവില കുത്തനെ കൂടി!

കേരളത്തിൽ സ്വർണവില തുടർച്ചയായി 6-ാം ദിവസവും കൂടി. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കൂടി 1,08,000 രൂപയായി. ജൂലൈയിലെ ഏറ്റവും ഉയർന്ന...

Read More >>
സ്വന്തം അമ്മയുടെയും പെങ്ങളുടെയും ചിത്രവും മോർഫ് ചെയ്തു...! മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത സംഭവം; ഗുരുതര ആരോപണവുമായി പരാതിക്കാരി

Jul 23, 2026 09:59 AM

സ്വന്തം അമ്മയുടെയും പെങ്ങളുടെയും ചിത്രവും മോർഫ് ചെയ്തു...! മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത സംഭവം; ഗുരുതര ആരോപണവുമായി പരാതിക്കാരി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത് റെഡ്ഡിറ്റ്, ടെലഗ്രാം വഴി പ്രചരിപ്പിച്ച കേസ്. പ്രതി അബേലിനെതിരെ 2...

Read More >>
Top Stories

adimage
News Roundup

GCC News

adimage
adimage