ഒടുവിൽ അനിശ്ചിതത്വത്തിന് വിരാമം; പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും
adimage

ഒടുവിൽ അനിശ്ചിതത്വത്തിന് വിരാമം; പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

 ഒടുവിൽ അനിശ്ചിതത്വത്തിന് വിരാമം; പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും adimage
2026-07-23T13:43:00 | By VIPIN P V
#Latest News #Kerala Plus Two Result #SAY Exam #Improvement Exam #DHSE Kerala #Kerala Education Department

തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ഇന്ന് ചേർന്ന പരീക്ഷാ ബോർഡ് യോഗത്തിലാണ് ഫലപ്രഖ്യാപനത്തിനുള്ള അന്തിമ തീയതിക്ക് രൂപം നൽകിയത്.ജൂലൈ മൂന്നിന് മുൻപ് തന്നെ സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ പൂർത്തിയായിരുന്നെങ്കിലും ഫലപ്രഖ്യാപനം വീണ്ടും വീണ്ടും മാറ്റിവെക്കുകയായിരുന്നു. മൂന്ന് തവണയാണ് പ്രഖ്യാപിച്ച തീയതികൾ മാറ്റിയത്.

ഇതോടെ ഡിഗ്രി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ കോളജ് പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനിടെ ഫലത്തിനായി കാത്തിരുന്ന ഒരു ലക്ഷത്തോളം വിദ്യാർഥികൾ കടുത്ത പ്രതിസന്ധിയിലായിരുന്നു.ഫലം വൈകുന്നതിന് പിന്നിൽ നിരവധി കാരണങ്ങളാണ് ഉണ്ടായിരുന്നത്.

സെൻസസ് ഡ്യൂട്ടിയിൽ അധ്യാപകർ ഏർപ്പെട്ടിരുന്നതിനാൽ പേപ്പർ മൂല്യനിർണയം വൈകി. ഗൾഫ് മേഖലയിൽ ഉണ്ടായ സംഘർഷാവസ്ഥയെ തുടർന്ന് അവിടെ നടന്ന പരീക്ഷകളുടെ മൂല്യനിർണയവും വൈകിയിരുന്നു. ഇതോടൊപ്പം ഫലപ്രഖ്യാപനത്തിനായി ഉപയോഗിച്ച സോഫ്റ്റ്‌വെയറിൽ സാങ്കേതിക തടസങ്ങൾ നേരിട്ടതും പ്രഖ്യാപനം നീട്ടുന്നതിന് കാരണമായി.ഡിഗ്രി പ്രവേശനത്തിന്റെ അവസാന ഘട്ടത്തിലാണ് ഫലപ്രഖ്യാപന തീയതി സംബന്ധിച്ച് വ്യക്തത വന്നിരിക്കുന്നത്.

ഇത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്. ഫലം വന്ന ശേഷം മാത്രമേ നിരവധി കുട്ടികൾക്ക് അലോട്ട്മെന്റ്, കോളജ് അഡ്മിഷൻ എന്നിവ ഉറപ്പിക്കാൻ സാധിക്കൂ.ശനിയാഴ്ച രാവിലെ 11 മണിക്ക് ശേഷം ഫലം ഓൺലൈനായി പരിശോധിക്കാൻ സാധിക്കുമെന്നാണ് വിവരം.

www.dhsekerala.gov.in, www.keralaresults.nic.in എന്നീ വെബ്സൈറ്റുകളിലും SMS വഴിയും ഫലം ലഭ്യമാകും.അനിശ്ചിതത്വം അവസാനിച്ചതോടെ തുടർപഠനത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് വിരാമമാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.

Content Highlight: Kerala Plus Two SAY Improvement Result 2026 Date Announced: Results on Saturday

#Latest News #Kerala Plus Two Result #SAY Exam #Improvement Exam #DHSE Kerala #Kerala Education Department

adimage

Next TV

Related Stories
സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

Jul 23, 2026 03:31 PM

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ...

Read More >>
മഴ തിരിച്ചുവരുന്നു..! കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ യെല്ലോ അലേർട്ട്,  അടുത്ത ദിവസങ്ങളിലും മഴ തുടരും

Jul 23, 2026 03:31 PM

മഴ തിരിച്ചുവരുന്നു..! കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ യെല്ലോ അലേർട്ട്, അടുത്ത ദിവസങ്ങളിലും മഴ തുടരും

സംസ്ഥാനത്ത് ഇന്നും മഴ തുടരും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്. കർണാടക തീരത്ത് മത്സ്യബന്ധനത്തിന്...

Read More >>
കോഴിക്കോട് പന്തിരിക്കരയിൽ തെരുവുനായയുടെ കടിയേറ്റ് ഒന്‍പത് വയസ്സുകാരന് പരിക്ക്; ആക്രമണം  മദ്രസയിലേക്ക് പോകുന്നതിനിടെ

Jul 23, 2026 03:14 PM

കോഴിക്കോട് പന്തിരിക്കരയിൽ തെരുവുനായയുടെ കടിയേറ്റ് ഒന്‍പത് വയസ്സുകാരന് പരിക്ക്; ആക്രമണം മദ്രസയിലേക്ക് പോകുന്നതിനിടെ

കോഴിക്കോട് പന്തിരിക്കരയിൽ മദ്രസയിലേക്ക് പോകുന്നതിനിടെ 9 വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. കുട്ടിയുടെ കൈക്ക് പരിക്കേറ്റു. പ്രദേശത്ത് നായ ശല്യം...

Read More >>
adimage
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ ലോക്ഭവൻ മാർച്ച്; പോലീസുമായി ഏറ്റുമുട്ടൽ, വ്യാപക സംഘർഷം

Jul 23, 2026 02:42 PM

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ ലോക്ഭവൻ മാർച്ച്; പോലീസുമായി ഏറ്റുമുട്ടൽ, വ്യാപക സംഘർഷം

ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ ലോക്ഭവൻ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി...

Read More >>
'മഹാ തട്ടിപ്പിന് നേതൃത്വം നൽകിയ ആളിന്റെ പേര് പറയാൻ പോലും മടിക്കുന്നു, പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല'

Jul 23, 2026 02:28 PM

'മഹാ തട്ടിപ്പിന് നേതൃത്വം നൽകിയ ആളിന്റെ പേര് പറയാൻ പോലും മടിക്കുന്നു, പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല'

NEET ക്രമക്കേടിൽ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് പിണറായി വിജയൻ. കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ...

Read More >>
പഠനം അവസാനിച്ചു...! സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവം; ഒടുവിൽ നടപടിയെടുത്ത്  കോളജ് അധികൃതർ,  എബേലിന് സസ്പെൻഷൻ

Jul 23, 2026 01:39 PM

പഠനം അവസാനിച്ചു...! സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവം; ഒടുവിൽ നടപടിയെടുത്ത് കോളജ് അധികൃതർ, എബേലിന് സസ്പെൻഷൻ

സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് മൂന്നാം വർഷ വിദ്യാർഥി എബേൽ അഗസ്റ്റിന് സസ്പെൻഷൻ. 15 പേരുടെ...

Read More >>
Top Stories

adimage
News Roundup

adimage
adimage