ദുരൂഹത ...! കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ; മണിക്കൂറുകൾക്കുള്ളിൽ കിടപ്പിലായിരുന്ന അമ്മയും മരിച്ചു
adimage

ദുരൂഹത ...! കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ; മണിക്കൂറുകൾക്കുള്ളിൽ കിടപ്പിലായിരുന്ന അമ്മയും മരിച്ചു

ദുരൂഹത ...! കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ; മണിക്കൂറുകൾക്കുള്ളിൽ കിടപ്പിലായിരുന്ന അമ്മയും മരിച്ചു adimage
2026-07-23T17:55:00 | By Athira V
#Kollam #Vallikkavu Death #Canal #Mother And Daughter Death

കൊല്ലം: ( www.truevisionnews.com) കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന അമ്മയും മരിച്ചു. കൊല്ലം വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര (80) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ടി.എസ്. കനാലിൽ കാട്ടിൽകടവിന് സമീപമാണ് സന്ധ്യയുടെ മൃതദേഹം കായലിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു.സന്ധ്യയുടെ മരണവാർത്ത കുടുംബത്തെ ഏറെ ഞെട്ടിച്ചു. ഇതിനിടെ ഉച്ചയ്ക്ക് ഒരു മണിയോടെ ഏറെ നാളായി രോഗബാധിതയായി കിടപ്പിലായിരുന്ന സന്ധ്യയുടെ അമ്മ ഭാസുരയും വീട്ടിൽ വെച്ച് മരിച്ചു.

സന്ധ്യയുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് വൈകിട്ട് നാല് മണിയോടെ അമ്മയുടെയും മകളുടെയും സംസ്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ ഒരുമിച്ച് നടന്നു.നാട്ടുകാർക്ക് വലിയ നടുക്കമുണ്ടാക്കിയ സംഭവമാണ് വള്ളിക്കാവിൽ അരങ്ങേറിയത്.

ഒരു ദിവസം തന്നെ വീട്ടിലെ രണ്ട് പേരുടെ വിയോഗം കുടുംബത്തിന് താങ്ങാനാവാത്ത നഷ്ടമായി.സന്ധ്യയുടെ ഭർത്താവ് വിജയൻ ആണ്. അങ്കുഷ്, അക്ഷയ എന്നിവരാണ് സന്ധ്യയുടെ മക്കൾ. ഭാസുരയുടെ ഭർത്താവ് പരേതനായ ശിവദാസനാണ്. ശിവജിത്ത് എന്ന മറ്റൊരു മകനും ഭാസുരയ്ക്കുണ്ട്.

സന്ധ്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കായലിൽ എങ്ങനെ എത്തി എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണത്തെ കുറിച്ച് കൂടുതൽ വ്യക്തത വരൂവെന്ന് പോലീസ് അറിയിച്ചു.

Content Highlight: Mother And Daughter Die In Kollam Vallikkavu Body Found In Canal

#Kollam #Vallikkavu Death #Canal #Mother And Daughter Death

adimage

Next TV

Related Stories
കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

Jul 23, 2026 07:45 PM

കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തലശ്ശേരി കോടതി ഉത്തരവിനെ തുടർന്ന് ഡോ. എം.കെ. റാമിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ...

Read More >>
ശ്രീനിവാസന്‍ വധക്കേസ്: ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി സൗദിയില്‍ നിന്ന് അറസ്റ്റില്‍

Jul 23, 2026 07:33 PM

ശ്രീനിവാസന്‍ വധക്കേസ്: ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി സൗദിയില്‍ നിന്ന് അറസ്റ്റില്‍

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതി മുഹമ്മദ് അലിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദിയിലെ ജിദ്ദയില്‍ നിന്ന് പിടികൂടി. 2022ലെ കൊലപാതകത്തിലെ...

Read More >>
മെഴുകുതിരി ഒക്കെ നോക്കി വച്ചോ ...! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണ സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

Jul 23, 2026 07:16 PM

മെഴുകുതിരി ഒക്കെ നോക്കി വച്ചോ ...! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണ സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

മഴക്കുറവും ഉയർന്ന താപനിലയും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യത. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി കിട്ടാത്ത പക്ഷം...

Read More >>
adimage
'വെട്ടിയത് മഴു മറന്നിരുന്നു, വെട്ടേറ്റ മരം അത് മറന്നിരുന്നില്ല'; എഡിജിപി എംആർ അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രശംസിച്ച് എഡി തോമസ്

Jul 23, 2026 07:12 PM

'വെട്ടിയത് മഴു മറന്നിരുന്നു, വെട്ടേറ്റ മരം അത് മറന്നിരുന്നില്ല'; എഡിജിപി എംആർ അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രശംസിച്ച് എഡി തോമസ്

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ എഡിജിപി എംആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത നടപടിയെ പ്രശംസിച്ച് എഡി തോമസ് എംഎൽഎ. യുഡിഎഫ് സർക്കാർ...

Read More >>
ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ്; എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

Jul 23, 2026 06:13 PM

ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ്; എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

ആലപ്പുഴ രക്ഷാപ്രവർത്തന കേസിലെ പ്രതികളെ രക്ഷിക്കാൻ ഇടപെട്ടെന്ന എസ്ഐടി റിപ്പോർട്ടിനെ തുടർന്ന് എഡിജിപി എംആർ അജിത് കുമാറിനെ സർക്കാർ സസ്പെൻഡ്...

Read More >>
 ഇത് ആരുടെ പണി?  കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനയുടെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ പെരുമ്പാമ്പ്

Jul 23, 2026 05:55 PM

ഇത് ആരുടെ പണി? കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനയുടെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ പെരുമ്പാമ്പ്

കൊയിലാണ്ടി മുത്താമ്പി എംസിഎഫിൽ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ ചാക്കിൽ കെട്ടിയ പെരുമ്പാമ്പിനെ കണ്ടെത്തി. തലനാരിഴയ്ക്ക് കടിയേൽക്കാതെ...

Read More >>
Top Stories

adimage
News Roundup

adimage
Entertainment News

adimage