വടകര: വാര്‍ഷിക പദ്ധതി തയ്യാറാകുന്നതിന്റെ ഭാഗമായി വടകര നഗരസഭയുടെ വര്‍ക്കിംഗ് ഗ്രുപ്പുകളുടെ പൊതുയോഗം ചേര്‍ന്നു. വികസനഫണ്ട് കേന്ദ്ര ധനകാര്യ കമ്മിഷന്‍ ഗ്രാന്റ് ഇനങ്ങളിലായി 12 കോടി 62 ലക്ഷം രൂപയാണ് നഗരസഭക്ക് അനുവദിച്ചു കിട്ടിയിട്ടുള്ളത്. റോഡുകളുടെ മെയിന്റനന്‍സ് ഫണ്ട് ആയി ലഭിച്ച 2 കോടി 62 ലക്ഷം രൂപക്കും റോഡിതര മെയിനനന്‍സ് ഫണ്ട് ഇനത്തില്‍ ലഭിച്ച 1 കോടി 12 ലക്ഷം രൂപക്കും പദ്ധതി തയ്യാറാക്കേണ്ടതുണ്ട്.
വര്‍ക്കിംഗ് ഗ്രുപ്പ് ജനറല്‍ ബോഡി തയ്യാറാക്കിയ കരട് പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വാര്‍ഡ് സഭായോഗങ്ങളും ഭിന്നശേഷിക്കാര്‍ക്കുള്ള വിശേഷാല്‍ വാര്‍ഡ് സഭയും അടുത്ത ആഴ്ച മുതല്‍ ചേരും വടകര ടൗണ്‍ ഹാളില്‍ നടന്ന വര്‍ക്കിംഗ് ഗ്രുപ്പ് പൊതു യോഗം നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു.


വൈസ് ചെയര്‍പേഴ്‌സണ്‍ കെ കെ വനജ ആദ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എ പി പ്രജിത പി സജീവ് കുമാര്‍, സിന്ധു പ്രേമന്‍, എം ബിജു കൗണ്‍സിലര്‍മാരായ എന്‍. കെ പ്രഭാകരന്‍ അസീസ് മാസ്റ്റര്‍ സി കെ കരീം അബ്ദുല്‍ ഹകീം ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഭാസ്‌കരന്‍ നഗരസഭാ സെക്രട്ടറി എന്‍ കെ ഹരീഷ് എന്നിവര്‍ പ്രസംഗിച്ചു.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജയി സ്വാഗതവും പ്ലാന്‍ കോ ഓര്‍ഡിനേറ്റര്‍ പ്രകാശന്‍ നന്ദിയും പറഞ്ഞു
Vadakara Municipal Corporation Working Group organized a public meeting