---
title: "തെരുവ് നായ ശല്യം പരിഹരിക്കണം; ധ്വനി കലാസമിതി"
english_title: "Street dog harassment must be addressed; Sound Arts Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43630/street-dog-harassment-must-be-addressed-sound-arts-committee"
published_at: "2022-05-19T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6285cd264af34_dhwani.jpg"
keywords: []
---

# തെരുവ് നായ ശല്യം പരിഹരിക്കണം; ധ്വനി കലാസമിതി

> **Lead Summary:** **വടകര**: ആയഞ്ചേരി പഞ്ചായത്തിൽ ഒന്നാം വാർഡിൽ മെടിയേരി, ബാലവാടി , പൊന്മേരി പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം കാരണം പകൽ സമയങ്ങളിൽ പോലും ഇറങ്ങി നടക്കാൻ ബുദ്ധിമുട്ടാണ്. പകൽ സമയങ്ങളിൽ പോലും വീടുകളിൽ കയറി സ്ത്രീകൾ ഉൾപ്പെടെ ആക്രമിക്കുന്ന അവസ്ഥയാണ്. പശു, ആട് , കോഴി പോലെ ഉള്ള നിരവധി വളർത്ത് മൃഗങ്ങളും തെരുവ് നായ്ക്കളുടെ അക്രമത്തിനു ഇരയായിട്ടുണ്ട്.

## Article Content

**വടകര**: ആയഞ്ചേരി പഞ്ചായത്തിൽ ഒന്നാം വാർഡിൽ മെടിയേരി, ബാലവാടി , പൊന്മേരി പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം കാരണം പകൽ സമയങ്ങളിൽ പോലും ഇറങ്ങി നടക്കാൻ ബുദ്ധിമുട്ടാണ്. പകൽ സമയങ്ങളിൽ പോലും വീടുകളിൽ കയറി സ്ത്രീകൾ ഉൾപ്പെടെ ആക്രമിക്കുന്ന അവസ്ഥയാണ്. പശു, ആട് , കോഴി പോലെ ഉള്ള നിരവധി വളർത്ത് മൃഗങ്ങളും തെരുവ് നായ്ക്കളുടെ അക്രമത്തിനു ഇരയായിട്ടുണ്ട്.

പൊന്മേരി എം എൽ പി സ്കൂൾ , പൊന്മേരി വെസ്റ്റ് എൽ പി സ്കൂൾ ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത് , അവധി കഴിഞ്ഞു ജൂൺ 1 ന് സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞു വിടാൻ പറ്റാത്ത അവസ്ഥയാണ്.

രാവിലെ വ്യായാമത്തിന് ഇറങ്ങുന്നവർക്കും തെരുവ് നായ്ക്കളെ കൊണ്ട് വലിയ പ്രയാസമാണ് നേരിടേണ്ടി വരുന്നത്. ജനങ്ങളുടെ ഭീതി നിറഞ്ഞ ഈ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ധ്വനി കലാസമിതി ഒന്നാം വാർഡ് മെമ്പറെ സമീപിക്കുകയും ആയഞ്ചേരി പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും ഔദ്യോഗികമായി രേഖാമൂലം പരാതി നൽകുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43630/street-dog-harassment-must-be-addressed-sound-arts-committee)