വടകര: രജിസ്‌ട്രേഷൻ മേഖലയിൽ ഫോറം സംവിധാനം നടപ്പാക്കുന്നതിനെതിരേ ആധാരമെഴുത്ത് അസോസിയേഷൻ സംസ്ഥാനവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി വടകരയിൽ ആധാരമെഴുത്തുകാർ പണിമുടക്കി രജിസ്ട്രാർ ഓഫീസിനുമുന്നിൽ ധർണ നടത്തി.


ഇ. നാരായണൻ നായർ ഉദ്ഘാടനംചെയ്തു. എൻ. രാഘൂട്ടി അധ്യക്ഷത വഹിച്ചു. വിജയബാബു, സി. പ്രദീപൻ, കെ.വി. രതീശൻ, ഇ.ടി.കെ. പ്രഭാകരൻ, ടി.എൻ. പ്രദീപൻ, കെ. ലില്ലി, സി. സിജു എന്നിവർ സംസാരിച്ചു. കാവിലുംപാറ സബ് രജിസ്ട്രാർ ഓഫീസിനുമുന്നിൽ നടത്തിയ ധർണ കെ.സി. ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു.
സുരേഷ് ബാബു അധ്യക്ഷനായി. ജോൺസൺ, പി. ഷീബ, പി.കെ. രവീന്ദ്രൻ, വി.പി. രാജൻ, ഒ.പി. ഹരീശൻ തുടങ്ങിയവർ സംസാരിച്ചു.
No forum; Aadhaar writers went on strike and staged a dharna