---
title: " വി ടി കുമാരന്‍ കവിതകളുടെ ആലാപന  മത്സര വിജയികള്‍ക്ക് അഭിനന്ദനം"
english_title: "vt kumaran memorial function in vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4776/vt-kumaran-memorial-function-in-vatakara"
published_at: "2021-10-12T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616564acc12a8_paleri remesan .jpg"
keywords: []
---

#  വി ടി കുമാരന്‍ കവിതകളുടെ ആലാപന  മത്സര വിജയികള്‍ക്ക് അഭിനന്ദനം

> **Lead Summary:** മടപ്പള്ളി : കവി വി ടി കുമാരന്‍ മാസ്റ്ററുടെ മുപ്പത്തി ഏഴാമത് ചരമവാര്‍ഷിക ദിനാചരണവും കവിതാലാപന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും മടപ്പള്ളി മഞ്ജിമയില്‍ വിടി കുമാരന്‍ ഫൌണ്ടേഷന്‍ നേതൃത്വത്തില്‍ നടന്നു.

## Article Content

മടപ്പള്ളി : കവി വി ടി കുമാരന്‍ മാസ്റ്ററുടെ മുപ്പത്തി ഏഴാമത് ചരമവാര്‍ഷിക ദിനാചരണവും കവിതാലാപന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും മടപ്പള്ളി മഞ്ജിമയില്‍ വിടി കുമാരന്‍ ഫൌണ്ടേഷന്‍ നേതൃത്വത്തില്‍ നടന്നു.

വി ടി കുമാരന്‍ കവിതകളുടെ ആലാപന മത്സര വിജയികള്‍ക്ക് സമ്മാനദാനവും അനുസ്മരണ ഉദ്ഘാടനവും യു എല്‍ സി സി എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി നിര്‍വഹിച്ചു. പി ഹരീന്ദ്രനാഥ് അധ്യക്ഷനായിരുന്നു. സജയ് കെവി അനുസ്മരണ പ്രഭാഷണം നടത്തി.

വിടി മുരളി, ഇ എം രജിത് കുമാര്‍, രാജാറാം തൈപ്പിള്ളി, സജീവന്‍ ചോറോട് എന്നിവര്‍ സംസാരിച്ചു. ടി രാജന്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4776/vt-kumaran-memorial-function-in-vatakara)